'വിജയത്തിലേക്കുള്ള എന്റെ സംഭാവന'- ഇന്ത്യന്‍ മണ്ണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ബുമ്‌റ

ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 109 റണ്‍സില്‍ ഒതുക്കുന്നതില്‍ നിര്‍ണായകമായത് ബുമ്‌റയുടെ ബൗളിങാണ്. 10 ഓവറുകള്‍ പന്തെറിഞ്ഞ താരം വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബംഗളൂരു: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയെ തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ടീമിനെ വിജയ വഴിയില്‍ എത്തിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്‌റ ടെസ്റ്റ് ക്രിക്കറ്റില്‍ ഹോം ഗ്രൗണ്ടിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് ആഘോഷിച്ചത്. സ്വന്തം മണ്ണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ടീമിന്റെ വിജയത്തിലേക്കുള്ള സംഭാവനയാണെന്ന് ബുമ്‌റ വ്യക്തമാക്കി. 

ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 109 റണ്‍സില്‍ ഒതുക്കുന്നതില്‍ നിര്‍ണായകമായത് ബുമ്‌റയുടെ ബൗളിങാണ്. 10 ഓവറുകള്‍ പന്തെറിഞ്ഞ താരം വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. 

'മൂന്ന് ഫോര്‍മാറ്റുകളും കളിക്കുമ്പോള്‍, ശരീരം ശ്രദ്ധിക്കേണ്ടതുണ്ട്, ചിലപ്പോള്‍ ഹോം ടെസ്റ്റുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത് ഒരു അവസരമായിരുന്നു, ടീമിന്റെ വിജയത്തിന് സംഭാവന ചെയ്യാന്‍ കഴിയുക എന്നത് എല്ലായ്‌പ്പോഴും ഒരു വലിയ വികാരമാണ്'- ബുമ്‌റ പറയുന്നു. 

ചിന്നസ്വാമിയിലേതു പോലെ കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ കളിക്കാര്‍ എല്ലായെപ്പോഴും തയ്യാറാകണമെന്നും ബുമ്‌റ പറഞ്ഞു. 

'എല്ലായ്‌പ്പോഴും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കളിക്കുന്നത്, എല്ലാ വിക്കറ്റും ഒരുപോലെയാകില്ല. ബൗളര്‍മാര്‍ക്ക് എന്തെങ്കിലും സഹായം ഉണ്ടെങ്കില്‍, അത്തരം ഒരു വിക്കറ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ അത് ബാറ്റര്‍മാര്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കും.'

'കളിക്കുന്നിടത്തെല്ലാം നിങ്ങള്‍ക്ക് ഫഌറ്റ് വിക്കറ്റുകള്‍ ലഭിക്കില്ല. അതിനാല്‍ എല്ലായ്‌പ്പോഴും വെല്ലുവിളികള്‍ പ്രതീക്ഷിക്കണം. വിക്കറ്റിനെക്കുറിച്ച് ആരും പരാതി പറയാന്‍ പോകുന്നില്ല'- ബുമ്‌റ വ്യക്തമാക്കി.  

ബുമ്‌റയുടെ അഞ്ച് വിക്കറ്റ് മികവിലാണ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ലങ്കയെ 109 റണ്‍സില്‍ ഒതുക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 252 റണ്‍സെടുത്ത ഇന്ത്യ ഇതോടെ 143 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതിന് 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, 447 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ലങ്ക 28 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com