'ക്രിസ്റ്റ്യാനോ റയലിലേക്ക് പോയപ്പോഴും പലരും നെറ്റി ചുളിച്ചു'; മുംബൈ ഇന്ത്യന്‍സിലേക്കുള്ള ചേക്കേറലില്‍ ജോഫ്ര ആര്‍ച്ചര്‍

മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയിലാണ് തന്റെ ടീം മാറ്റത്തെ ക്രിസ്റ്റിയാനോയുടെ ട്രാന്‍സ്ഫറുമായി ആര്‍ച്ചര്‍ താരതമ്യപ്പെടുത്തുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് എത്തിയത് ക്രിസ്റ്റിയാനോ ലണ്ടന്‍ വിട്ട് മാഡ്രിഡിലേക്ക് പോയത് പോലെയെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയിലാണ് തന്റെ ടീം മാറ്റത്തെ ക്രിസ്റ്റിയാനോയുടെ ട്രാന്‍സ്ഫറുമായി ആര്‍ച്ചര്‍ താരതമ്യപ്പെടുത്തുന്നത്. 

ക്രിസ്റ്റ്യാനോ ലണ്ടന്‍ വിട്ട് സ്‌പെയ്‌നിലേക്ക് പോയത് പോലെയാണ് ഇതും. ആ സമയം ഇംഗ്ലണ്ടിന് പുറത്ത് ക്രിസ്റ്റ്യാനോയ്ക്ക് തിളങ്ങാനാവുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ പോയ എല്ലായിടത്തും തിളങ്ങിയ ചരിത്രമാണ് ക്രിസ്റ്റ്യാനോയുടേത്. ക്രിസ്റ്റിയാനോയിലെ പ്രതിഭയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. അതുപോലെയാണ് ഈ ടീം മാറ്റവും, ആര്‍ച്ചര്‍ പറയുന്നു. 

പുതിയൊരിടത്ത് തിളങ്ങണം എങ്കില്‍ വലിയ പ്രയത്‌നം വേണം

പുതിയ സാഹചര്യങ്ങളിലേക്ക് ഇടക്ക് മാറുന്നത് നല്ലതാണ്. അതിലൂടെ സ്വയം വെല്ലുവിളിക്കാനുള്ള ഒരു അവസരം കൂടി ലഭിക്കുന്നു. നമ്മള്‍ സ്ഥിരമായി കളിക്കുന്നിടത്ത് മികവ് കാണിക്കുക എളുപ്പമാണ്. എന്നാല്‍ പുതിയൊരിടത്ത് തിളങ്ങണം എങ്കില്‍ വലിയ പ്രയത്‌നം വേണം എന്നും ഇംഗ്ലണ്ട് പേസര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാനാവില്ലെന്നും ആര്‍ച്ചര്‍ വ്യക്തമാക്കുന്നു. പരിക്ക് വേഗത്തില്‍ ഭേദമാകുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത സീസണില്‍ മാത്രമെ എനിക്ക് കളിക്കാനാവു. ആര്‍ക്കും അമിത പ്രതീക്ഷ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ആരെയും നിരാശപ്പെടുത്താനുമില്ലെന്നും ആര്‍ച്ചര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com