'ഒരു ഡെലിവറിക്ക് മോറിസിന്റെ പ്രതിഫലം അറിയുമോ? മറ്റ് ലീഗുകളിലെ കളിക്കാരന്റെ ആകെ പ്രതിഫലം അത്രയാവും'; റമീസ് രാജക്ക് മറുപടി

ക്രിസ് മോറിസിന്റെ ഒരു ഡെലിവറിയുടെ വിലയുടെ അത്രയുമാണ് മറ്റ് ലീഗുകളിലെ കളിക്കാരുടെ പ്രതിഫലം എന്നാണ് ആകാശ് ചോപ്ര നല്‍കുന്ന മറുപടി
ക്രിസ് മോറിസ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
ക്രിസ് മോറിസ്/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മാറ്റം കൊണ്ടുവന്നു കഴിഞ്ഞാല്‍ ഐപിഎല്ലിലേക്ക് പിന്നെ കളിക്കാര്‍ പോകില്ലെന്ന റമീസ് രാജയുടെ പരാമര്‍ശത്തിന് മുന്‍ താരം ആകാശ് ചോപ്രയുടെ മറുപടി. ക്രിസ് മോറിസിന്റെ ഒരു ഡെലിവറിയുടെ വിലയുടെ അത്രയുമാണ് മറ്റ് ലീഗുകളിലെ കളിക്കാരുടെ പ്രതിഫലം എന്നാണ് ആകാശ് ചോപ്ര നല്‍കുന്ന മറുപടി. 

പാകിസ്ഥാന്റെ ക്രിക്കറ്റ് ഇക്കണോമി വളരുമ്പോള്‍ നമ്മളോടുള്ള ബഹുമാനവും കൂടും. പിസിഎല്‍ ആണ് പാക് ക്രിക്കറ്റിന്റെ വരുമാനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. പിസിഎല്ലില്‍ താര ലേലം കൊണ്ടുവന്നാല്‍, പ്രതിഫലം ഉയര്‍ത്തിയാല്‍, ഞാന്‍ ഐപിഎല്‍ ബ്രാക്കറ്റില്‍ പിസിഎല്ലിനേയും ഉള്‍പ്പെടുത്താം. അപ്പോള്‍ ആരെല്ലാം ഐപിഎല്‍ ഉപേക്ഷിച്ച് പിഎസ്എല്ലില്‍ പോകുമെന്ന് നോക്കാം എന്നായിരുന്നു റമീസ് രാജയുടെ വാക്കുകള്‍.  

ലേലം നടത്തിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല

ഡ്രാഫ്റ്റിന് പകരം ലേലം നടത്തിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പിഎസ്എല്ലില്‍ 16 കോടിക്ക് ഒരു താരം കളിക്കുന്നത് കാണാന്‍ കഴിയില്ല. അങ്ങനെയൊന്ന് സംഭവിക്കില്ല. കഴിഞ്ഞ സീസണില്‍ ഒരു ഡെലിവറിക്കുള്ള പ്രതിഫലം മറ്റ് ലീഗുകളിലെ കളിക്കാരുടെ മുഴുവന്‍ പ്രതിഫലത്തേക്കാള്‍ കൂടിയതാണ്, ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. 

മീഡിയ റൈറ്റ്‌സിലൂടേയും മറ്റും എത്ര കോടി രൂപ ലഭിക്കുന്നു എന്ന് നോക്കണം. എത്ര കോടിക്കാണ് ഫ്രാഞ്ചൈസികള്‍ വില്‍ക്കുന്നതെന്നും കളിക്കാരെ സ്വന്തമാക്കാന്‍ എത്ര രൂപ ഫ്രാഞ്ചൈസികളുടെ പക്കലുണ്ടെന്നും നോക്കണം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. 130 കോടി ജനങ്ങളുണ്ട് ഇന്ത്യയില്‍. നമ്മുടെ ഏറ്റവും വലിയ ആസ്തി അതാണ്, മറ്റാര്‍ക്കും അതില്ല എന്നതും ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com