ബൗള്‍ ചെയ്തു, യോ യോ ടെസ്റ്റും പാസായി ഹര്‍ദിക് പാണ്ഡ്യ; പൃഥ്വി ഷാ പരാജയപ്പെട്ടു

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ യോ യോ ടെസ്റ്റ് പാസായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെംഗളൂരു: നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ യോ യോ ടെസ്റ്റ് പാസായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഇതോടെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കാനുള്ള തടസങ്ങളെല്ലാം ഹര്‍ദിക്കിന് മുന്‍പില്‍ നിന്ന് അകന്നു. 

യോ യോ ടെസ്റ്റ് പാസായതിന് ഒപ്പം എന്‍സിഎയില്‍ വെച്ച് ഹര്‍ദിക് ബൗള്‍ ചെയ്യുകയും ചെയ്തു. ഐപിഎല്ലിന് മുന്‍പായി വാര്‍ഷിക കരാറുള്ള, പരിക്കേറ്റ എല്ലാ കളിക്കാരുടേയും ഫിറ്റ്‌നസ് ബിസിസിഐ പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസത്തെ എന്‍സിഎയിലെ ഹര്‍ദിക്കിന്റെ പരിശീലനം ഇന്ത്യന്‍ ക്രിക്കറ്റിനും ശുഭ സൂചനയാണ് നല്‍കുന്നത് എന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

15ല്‍ താഴെ സ്‌കോര്‍ മാത്രമാണ് പൃഥ്വിക്ക് നേടാന്‍ കഴിഞ്ഞത്

എന്‍സിഎയില്‍ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റില്‍ ഹര്‍ദിക് ബൗള്‍ ചെയ്യണം എന്ന നിലപാട് അധികൃതര്‍ എടുത്തില്ല. എന്നാല്‍ താന്‍ ട്രാക്കിലേക്ക് തിരികെ എത്തിയത് തെളിയിക്കാന്‍ ഹര്‍ദിക് പന്തെറിഞ്ഞു. അതിനിടയില്‍ യുവതാരം പൃഥ്വി ഷാ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടു. 

16.5 എന്ന സ്‌കോര്‍ ആണ് യോ യോ ടെസ്റ്റ് പാസാവാന്‍ വേണ്ടത്. എന്നാല്‍ 15ല്‍ താഴെ സ്‌കോര്‍ മാത്രമാണ് പൃഥ്വിക്ക് നേടാന്‍ കഴിഞ്ഞത്. യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുന്നതില്‍ പൃഥ്വിക്ക് തടസമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com