‘സഞ്ജു മിടുക്കനാണ്, ടി20യിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ, കാര്യങ്ങൾ പഠിക്കാൻ തയ്യാറുള്ള ക്യാപ്റ്റൻ‘

അസാമാന്യ മികവിന് ഉടമയാണു സഞ്ജു. എതിർ ടീം ബൗളർമാർക്കു മേൽ നാശം വിതയ്ക്കാൻ പോന്ന താരം, മാച്ച് വിന്നർ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജയ്പുർ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായി സഞ്ജു സാംസൺ ഏറ്റവും മികച്ച ടി20 താരങ്ങളിൽ ഒരാളാണെന്നു രാജസ്ഥാൻ റോയൽസ് ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാർ സംഗക്കാര. റെഡ്ബുൾ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചയിലാണ് സഞ്ജുവിന്റെ ആസാധാരണ ബാറ്റിങ് മികവിനെ സം​ഗക്കാര പുകഴ്ത്തിയത്. 

‘രാജസ്ഥാൻ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനും ഭാവിയുമാണെന്നതു വിട്ടേക്കൂ. ടി20യിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണു സഞ്ജു സാംസൺ. അസാമാന്യ മികവിന് ഉടമയാണു സഞ്ജു. എതിർ ടീം ബൗളർമാർക്കു മേൽ നാശം വിതയ്ക്കാൻ പോന്ന താരം, മാച്ച് വിന്നർ. ഒരു ബാറ്ററിൽ നിന്ന് പ്രതീക്ഷിക്കുന്നതെല്ലാം സഞ്ജുവിനുണ്ട്. ഞാൻ ചുമതല ഏറ്റെടുക്കുന്നതിനു മുൻപ്, കഴിഞ്ഞ സീസണിൽത്തന്നെ രാജസ്ഥാന്റെ നായകനായി. സഞ്ജുവിനെ എനിക്ക് വളരെ അടുത്തറിയാം. അതുകൊണ്ടുതന്നെയാണു സഞ്ജുവിനെ അംഗീകരിക്കുന്നതും.‘

‘രാജസ്ഥാൻ റോയൽസ് ടീമിനോട് അത്രമേൽ അഭിനിവേശമാണു സഞ്ജുവിന്. സഞ്ജുവിന്റെ കരിയർ ഇവിടെയാണു തുടങ്ങിയത്. ഇതു സഞ്ജു അംഗീകരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളെക്കുറിച്ചും തനിക്കു ധാരണയില്ലെന്ന് അംഗീകരിക്കുന്ന ക്യാപ്റ്റനാണു സഞ്ജു. കാര്യങ്ങൾ പഠിക്കാൻ തയാറാണ്. സഞ്ജു മെച്ചപ്പെട്ടു വരുമെന്നുറപ്പാണ്’.

‘സാധാരണക്കാരനായ ക്രിക്കറ്റ് താരമാണു സഞ്ജു. വളരെ കുറച്ചു മാത്രം സംസാരിക്കുന്നയാൾ. രാജസ്ഥാൻ നായകനാകാൻ ഏറ്റവും അനുയോജ്യൻ. എല്ലാ മത്സരവും ജയിക്കണമെന്ന വാശിയാണു സഞ്ജുവിന്. ഏറ്റവും മികച്ച പിന്തുണ നൽകി സഞ്ജുവിന്റെ നേതൃപാടവം വളർത്തിയെടുക്കാനാണു ഞാൻ ശ്രമിക്കുന്നത്’– സംഗക്കാര പറഞ്ഞു.

കഴിഞ്ഞ ഐപിഎൽ സീസണിൽ 14 കളിയിൽ 40.33 ശരാശരിയിൽ 484 റൺസാണു സഞ്ജു നേടിയത്. 136.72 സ്ട്രൈക്ക് റേറ്റിൽ ഒരു സെഞ്ച്വറിയും രണ്ട് അർധ ശതകങ്ങളും സഞ്ജു സ്വന്തമാക്കിയിരുന്നു. 2020 സീസണിൽ 375 റൺസാണു സഞ്ജു നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com