ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'ഒരു സങ്കടവും ഇല്ല, എന്റെ മനസില്‍ പതിഞ്ഞിട്ടുണ്ട് അത്'; 175 റണ്‍സ് ഇന്നിങ്‌സിലേക്ക് ചൂണ്ടി കപില്‍ ദേവ്‌

1983 ജൂണ്‍ 18ന് സിംബാബ്വെക്ക് എതിരെയാണ് കപിലിന്റെ ഐതിഹാസിക ഇന്നിങ്‌സ് പിറന്നത്

മനെസര്‍: 1983 ലോകകപ്പിലെ തന്റെ റെക്കോര്‍ഡുകള്‍ കടപുഴക്കിയ 175 റണ്‍സിന്റെ ഇന്നിങ്‌സ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ലാത്തതില്‍ വിഷമമില്ലെന്ന് ഇതിഹാസ താരം കപില്‍ ദേവ്. അത് തന്റെ മനസില്‍ അഗാധമായി പതിഞ്ഞിരിക്കുന്നു എന്നാണ് കപില്‍ ദേവ് പ്രതികരിച്ചത്. 

1983 ജൂണ്‍ 18ന് സിംബാബ്വെക്ക് എതിരെയാണ് കപിലിന്റെ ഐതിഹാസിക ഇന്നിങ്‌സ് പിറന്നത്. എന്നാല്‍ കപിലിന്റെ ആ ഇന്നിങ്‌സ് ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടില്ല. അന്ന് ബിബിസിയുടെ രാജ്യവ്യാപക പണിമുടക്ക് വന്നതിനെ തുടര്‍ന്നായിരുന്നു അത്. 

എന്റെ മനസില്‍ അത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്

എനിക്ക് ആരേയും വിമര്‍ശിക്കാന്‍ താത്പര്യം ഇല്ല. അത് റെക്കോര്‍ഡ് ചെയ്യപ്പെട്ടില്ല എന്നത് സങ്കടപ്പെടുത്തുന്നില്ലെ എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇല്ലാ എന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും മറുപടി നല്‍കുക. കാരണം എന്റെ മനസില്‍ അത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്, കപില്‍ദേവ് പറയുന്നു. 

9-4 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് കപില്‍ ദേവ് ക്രീസിലേക്ക് എത്തുന്നത്. 60 ഓവറില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡ് 266-8 എന്ന നിലയിലും. കളിയില്‍ ഇന്ത്യ 31 റണ്‍സിന്റെ ജയവും പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com