മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 178 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ച് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് കണ്ടെത്തിയത്.
ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിങാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 48 പന്തില്‍ 11 ഫോറുകളും രണ്ട് സിക്‌സും സഹിതം 81 റണ്‍സ് വാരി പുറത്താകാതെ നിന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്നുള്ള ഓപ്പണിങ് സഖ്യം മുംബൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 8.2 ഓവറില്‍ 67 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. രോഹിതിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രോഹിത് 32 പന്തുകള്‍ നേരിട്ട് 41 റണ്‍സ് കണ്ടെത്തി.
അന്‍മോല്‍പ്രീത് (എട്ട്), തിലക് വര്‍മ (22), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (മൂന്ന്), ടിം ഡേവിഡ് (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇഷാനൊപ്പം ഡനിയല്‍ സാംസ് ഏഴ് റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു.
ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റുകള്‍ നേടി. കമലേഷ് നഗര്‍കോടി രണ്ടോവറില്‍ 29 റണ്‍സ് വഴങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക