8 ഓവറില്‍ 100 റണ്‍സ്; ഉമ്രാന്‍ മാലിക്കിനെ ടീമിലെടുക്കരുതെന്ന് ആകാശ് ചോപ്ര; എത്രയും പെട്ടെന്ന് ടെസ്റ്റ് കളിപ്പിക്കണമെന്ന് പീറ്റേഴ്‌സന്‍ 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഉടനെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാക്കണം എന്ന അഭിപ്രായം ശക്തമാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഉടനെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാക്കണം എന്ന അഭിപ്രായം ശക്തമാണ്. എന്നാല്‍ ഉടനെ ഇന്ത്യന്‍ ടീമിലെടുക്കേണ്ട എന്ന അഭിപ്രായവും മറുവശത്ത് നിന്ന് ഉയരുന്നു. ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഉമ്രാനെ ഉള്‍പ്പെടുത്തരുത് എന്നാണ് ആകാശ് ചോപ്ര പറയുന്നത്. 

8 ഓവറില്‍ 100 റണ്‍സ് വഴങ്ങിയ ഉമ്രാന്‍ മാലിക്കിനെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ തിരക്ക് കാണിക്കേണ്ടതില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. എന്നാല്‍ ഉമ്രാന്‍ മാലിക്കിനെ എത്രയും പെട്ടെന്ന് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന് കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു. 

ഏറ്റവും കൂടുതല്‍ വിസ്മയിപ്പിക്കുന്നത് ഉമ്രാന്‍ മാലിക്കാണ്

കാര്‍ത്തിക് ത്യാഗിയും മൊഹ്‌സിനും നല്ല പേസ് കണ്ടെത്തുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിക്കുന്നത് ഉമ്രാന്‍ മാലിക്കാണ്. ഡല്‍ഹിക്കെതിരെ 157 കിമീ വേഗതയില്‍ പന്തെറിഞ്ഞു. അതൊരു ഗൗരവമേറിയ പേസ് ആണ്. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമിലേക്ക് ഉമ്രാനെ ഉള്‍പ്പെടുത്തണം, ഇംഗ്ലണ്ട് മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു. 

എന്നാല്‍ 150 കിമീ വേഗതയില്‍ പന്തെറിഞ്ഞതിനാല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന് നിയമം ഒന്നുമില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി ഉമ്രാനെ ഇന്ത്യക്കായി കളിക്കാന്‍ റെഡിയാക്കുകയാണ് വേണ്ടത് എന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com