അബ്രാമോവിച്ച് യുഗത്തിന് തിരശീല വീണു; ചെല്‍സിയെ സ്വന്തമാക്കി അമേരിക്കന്‍ വമ്പന്‍ 

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് അബ്രാമോവിച്ചിന്റെ യുകെയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടണം എന്ന ആവശ്യം ശക്തമായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ചെല്‍സിയില്‍ പുതു യുഗത്തിന് തുടക്കം. സുവര്‍ണ കാലഘട്ടം സമ്മാനിച്ച അബ്രാമോവിച്ചില്‍ നിന്ന് ചെല്‍സിയെ പുതിയ ഉടമകള്‍ ഏറ്റെടുത്തു. ഉടമസ്ഥാവകാശം കൈമാറുന്നത് സംബന്ധിച്ച ധാരണയിലെത്തിയതായി ചെല്‍സി സ്ഥിരീകരിച്ചു. 

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് അബ്രാമോവിച്ചിന്റെ യുകെയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടണം എന്ന ആവശ്യം ശക്തമായത്. റഷ്യന്‍ ഭരണകൂടത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് അബ്രാമോവിച്ച്. സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന ഭീഷണി ഉടലെടുത്തതോടെ ചെല്‍സിയുടെ നടത്തിപ്പ് അവകാശം ക്ലബിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിക്ക് അബ്രാമോവിച്ച് കൈമാറി. 

ചെല്‍സിയുടെ പുതിയ ഉടമകള്‍

പിന്നാലെ ക്ലബ് വില്‍ക്കുകയാണെന്ന പ്രഖ്യാപനവും റഷ്യന്‍ ശതകോടീശ്വരനില്‍ നിന്ന് വന്നു. ക്ലിയര്‍ലെക്ക് ക്യാപിറ്റലിന്റെ ടോഡ് ബോഹ്‌ലി, ഗുഗ്ഗന്‍ഹീം പാര്‍ട്‌നെഴ്‌സ്‌ ഉടമ മാര്‍ക്ക് വാള്‍ട്ടര്‍, സ്വിസ് വമ്പന്‍ ഹാന്‍സിയോര്‍ഗ് എന്നിവര്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് ചെല്‍സിയെ സ്വന്തമാക്കുന്നത്. 

ചെല്‍സിയുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം യുക്രൈനിലും റഷ്യയിലും യുദ്ധത്തിന് ഇരയായവര്‍ക്ക് വേണ്ടി ഉപയോഗിക്കും എന്നും അബ്രാമോവിച്ച് പ്രഖ്യാപിച്ചിരുന്നു. അബ്രാമോവിച്ചിന് കീഴില്‍ അഞ്ച് വട്ടം ചെല്‍സി പ്രീമിയര്‍ ലീഗിലും രണ്ട് വട്ടം ചാമ്പ്യന്‍സ് ലീഗിലും മുത്തമിട്ടു. 5 എഫ്എ കപ്പും രണ്ട് ലീഗ് കപ്പും രണ്ട് കമ്യൂണിറ്റി ഷീല്‍ഡും ഒരു യുവേഫ സൂപ്പര്‍ കപ്പും ഒരു ക്ലബ് ലോകകപ്പും ചെല്‍സി സ്വന്തമാക്കിയത് അബ്രാമോവിച്ചിന്റെ കാലത്താണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com