ലോകകപ്പിലെ ബാക്ക്അപ്പ് വിക്കറ്റ് കീപ്പര്‍; 'സഞ്ജുവും ഇഷാനും വേണ്ട', ജിതേഷ് ശര്‍മയെ ടീമിലെടുക്കണമെന്ന് സെവാഗ്‌

ജിതേഷ് ശര്‍മ ആയിരിക്കണം ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിലേക്ക് ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെയല്ല പരിഗണിക്കേണ്ടത് എന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. പകരം പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയിലേക്കാണ് സെവാഗ് വിരല്‍ ചൂണ്ടുന്നത്. 

ജിതേഷ് ശര്‍മ ആയിരിക്കണം ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തി എന്നിങ്ങനെ വിക്കറ്റ് കീപ്പര്‍ ബാറ്റേഴ്‌സ് നിരവധിയുണ്ട്. എന്നാല്‍ ഇവരേക്കാള്‍ സ്ഥാനം അര്‍ഹിക്കുന്നത് ജിതേഷ് ശര്‍മയാണ്. ഭയമില്ലാതെയാണ് ജിതേഷ് ശര്‍മ ബാറ്റ് ചെയ്യുന്നത് എന്നും സെവാഗ് പറഞ്ഞു. 

ഏതെല്ലാം ഷോട്ടുകളാണ് നന്നായി കളിക്കാന്‍ സാധിക്കുക എന്ന തിരിച്ചറിവ് അവനുണ്ട്. ചഹലിന് എതിരെ ജിതേഷ് ശര്‍മ നേടിയ സിക്‌സ് ഷെയിന്‍ വോണിന് എതിരെ വിവിഎസ് ലക്ഷ്മണ്‍ മിഡ് വിക്കറ്റിലൂടെ നേടിയ സിക്‌സിനെയാണ് ഓര്‍മിപ്പിച്ചത് എന്നും സെവാഗ് പറഞ്ഞു. 

രാജസ്ഥാന്‍ റോയല്‍സിന് എതിരെ 18 പന്തിലാണ് ജിതേഷ് ശര്‍മ 38 റണ്‍സ് അടിച്ചെടുത്തത്. 4 ഫോറും രണ്ട് സിക്‌സും ജിതേഷിന്റെ ബാറ്റില്‍ നിന്ന് വന്നു. പഞ്ചാബിന് വേണ്ടിയുള്ള 9 കളിയില്‍ നിന്ന് 162 റണ്‍സ് ആണ് ജിതേഷ് നേടിയത്. ബാറ്റിങ് ശരാശരി 32.40.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com