2009ല്‍ സച്ചിന്‍, ഇപ്പോള്‍ ശുഭ്മാന്‍; ഒരു സിക്‌സ് പോലും അടിക്കാതെ 20 ഓവറും ക്രീസില്‍ 

20 ഓവറും ക്രീസില്‍ നിന്നാണ് ലഖ്‌നൗവിന് എതിരായ കളിയില്‍ ശുഭ്മാന്‍ ഗില്‍ താരമായത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: 20 ഓവറും ക്രീസില്‍ നിന്നാണ് ലഖ്‌നൗവിന് എതിരായ കളിയില്‍ ശുഭ്മാന്‍ ഗില്‍ താരമായത്. മുഴുവന്‍ ഓവറും ക്രീസില്‍ നില്‍ക്കാനായിട്ടും ഗില്ലിന്റെ ബാറ്റില്‍ നിന്ന് ഒരു സിക്‌സ് പോലും വന്നില്ല. അതോടെ സച്ചിനൊപ്പമെത്തുകയാണ് ഗില്‍. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരെ 49 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയോടെയാണ് ഗില്‍ 63 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നത്. സ്‌ട്രൈക്ക്‌റേറ്റ് 128.57. ഇവിടെ ഒരു സിക്‌സ് പോലും ഗില്ലിന്റെ ബാറ്റില്‍ നിന്ന് വന്നില്ല. 20 ഓവര്‍ ക്രീസില്‍ നിന്നിട്ടും ഒരു സിക്‌സ് പോലും അടിക്കാതെ പോയ താരങ്ങളില്‍ സച്ചിനാണ് ഗില്ലിന് മുന്‍പിലുള്ളത്. 

2009ലാണ് സച്ചിന്‍ ഒരു സിക്‌സ് പോലും അടിക്കാതെ 20 ഓവറും ക്രീസില്‍ നിന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെയായിരുന്നു ഇത്. 49 പന്തില്‍ നിന്ന് സച്ചിന്‍ പുറത്താവാതെ 59 റണ്‍സ് നേടി. സച്ചിനും ഗില്ലും അല്ലാതെ ഈ ലിസ്റ്റില്‍ മറ്റൊരു താരവും ഇല്ല. 

ഈ സീസണില്‍ രണ്ട് തവണ പ്ലേയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ഓപ്പണറാണ് ഗില്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ ബട്ട്‌ലറും ലഖ്‌നൗ ക്യാപ്റ്റന്‍ രാഹുലുമാണ് ഓപ്പണിങ്ങില്‍ മികവ് കാണിച്ച് രണ്ട് തവണ പ്ലെയര്‍ ഓഫ് ദി മാച്ച് ആയിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com