"ഉമ്രാൻ ശുഐബ് അക്തറിനെപ്പോലെ, പാക്കിസ്ഥാനിലായിരുന്നെങ്കിൽ ഇപ്പോൾ രാജ്യാന്തര അരങ്ങേറ്റം കഴിഞ്ഞേനെ" 

എല്ലാ മത്സരത്തിലും ശരാശരി 155കിമി വേഗത്തിലാണ് ഉമ്രാന്റെ ബോളിങ്
ഉമ്രാൻ മാലിക്ക്/ഫയല്‍ ചിത്രം
ഉമ്രാൻ മാലിക്ക്/ഫയല്‍ ചിത്രം

മിന്നുന്ന പ്രകടനമാണ് ഈ ഐപിഎൽ സീസണിൽ ഹൈദരാബാദ് യുവ പേസർ ഉമ്രാൻ മാലിക്ക് പുറത്തെടുക്കുന്നത്. താരത്തെ പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കമ്രാൻ അക്മൽ. മുൻ ഇതിഹാസ താരം ശുഐബ് അക്തറുമായാണ് അക്മൽ ഉമ്രാനെ താരതമ്യം ചെയ്തിരിക്കുന്നത്. 

2008ലെ പ്രഥമ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളിച്ചിട്ടുണ്ട് കമ്രാൻ അക്മൽ. പാക്ക് ടി വിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഉമ്രാനെ പ്രശംസിച്ചത്. പാക്കിസ്ഥാനിലാണു കളിച്ചിരുന്നതെങ്കിൽ ഇതിനോടകം ഉമ്രാന്റെ രാജ്യാന്തര അരങ്ങേറ്റം കഴിഞ്ഞിട്ടുണ്ടാകുമെന്നും താരം പറഞ്ഞു. "ഉമ്രാന്റെ ഇക്കോണമി നിരക്ക് കൂടുതലാണ്. പക്ഷേ അയാൾ ഒരു സ്ട്രൈക്ക് ബോളറാണ്. വിക്കറ്റുകൾ വീഴ്ത്തുന്നുണ്ട്. പാക്കിസ്ഥാനിലായിരുന്നെങ്കിൽ, ഉമ്രാൻ ഇപ്പോൾ രാജ്യാന്തര മത്സരങ്ങൾ കളിച്ചു കഴിഞ്ഞേനെ, അക്മൽ പറഞ്ഞു. ബ്രെറ്റ് ലീ, ശുഐബ് അക്തർ എന്നിവരും ഉമ്രാനെപ്പോലെ ആയിരുന്നു, അവരും കൂടുതൽ റൺസ് വഴങ്ങി, പക്ഷേ, വിക്കറ്റുകളും വീഴ്ത്തി. ഇങ്ങനെയാകണം സ്ട്രൈക്ക് ബോളർമാർ", അക്മൽ പറഞ്ഞു. 

എല്ലാ മത്സരത്തിലും ശരാശരി 155കിമി വേഗത്തിലാണ് ഉമ്രാന്റെ ബോളിങ്. ഇതു കുറയുന്നുമില്ലെന്നും താരം വിലയിരുത്തി. വേഗത്തിൽ ബോൾ ചെയ്യുന്ന താരങ്ങൾ മുൻപ് ഇന്ത്യൻ ടീമിൽ കുറവായിരുന്നു. എന്നാലിപ്പോൾ നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര തുടങ്ങി പേസർമാരുടെ നല്ല മത്സരം തന്നെയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com