'ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു അത്'; അമ്പാട്ടി റായിഡു വിരമിക്കില്ല, സംഭവം വിവരിച്ച് സ്റ്റീഫൻ ഫ്‌ളെമിംഗ്  

ചെന്നൈ ഗുജറാത്ത് മത്സരത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് റായിഡുവിന്റെ വിരമിക്കൽ കാര്യം ഫ്‌ളെമിംഗ് പറഞ്ഞത്
സ്റ്റീഫൻ ഫ്‌ളെമിംഗ്, അമ്പാട്ടി റായിഡു
സ്റ്റീഫൻ ഫ്‌ളെമിംഗ്, അമ്പാട്ടി റായിഡു

ത് തന്റെ അവസാന ഐപിഎൽ ആയിരിക്കുമെന്നാണ് ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം അമ്പാട്ടി റായിഡു ട്വിറ്ററിൽ കുറിച്ചത്. വിരമിക്കൽ ട്വീറ്റ് അധികം താമസിക്കാതെ തന്നെ താരം പിൻവലിക്കുകയും ചെയ്തു. പിന്നാലെ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ ആണ് താരം വിരമിക്കുന്നില്ലെന്ന് അറിയിച്ചത്. ഇപ്പോഴിതാ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിംഗ് ഇക്കാര്യച്ചെക്കുറിച്ച് കൂടുതൽ വിശദീകരിച്ചിരിക്കുകയാണ്. 

ചെന്നൈ ഗുജറാത്ത് മത്സരത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് റായിഡുവിന്റെ വിരമിക്കൽ കാര്യം ഫ്‌ളെമിംഗ് പറഞ്ഞത്. ഈ മത്സരത്തിൽ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിൽ റായിഡുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. "ഇത് നിരാശാജനകമല്ല, സത്യം പറഞ്ഞാൽ 'ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു' അത്. അവൻ സുഖമായിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. പക്ഷെ ഇത് ചെന്നൈ ക്യാമ്പിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല", ഫ്‌ളെമിംഗ് പറഞ്ഞു. 

"ഇത് എന്റെ അവസാന ഐപിഎൽ ആയിരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 13 വർഷം രണ്ട് മികച്ച ടീമുകളുടെ ഭാഗമാകാനും നല്ല നിമിഷങ്ങൾ ചിലവിടാനും സാധിച്ചു. മനോഹരമായ യാത്രയ്ക്ക് മുംബൈ ഇന്ത്യൻസിനും സിഎസ്കെയ്ക്കും ആത്മാർത്ഥമായി നന്ദി പറയാൻ ആഗ്രഹിക്കുന്നു", ഇന്നലെ ഉച്ചയ്ക്ക് 12:46ന് റായിഡു കുറിച്ച ട്വീറ്റാണിത്. ഒരു മണിക്കൂർ തികയുന്നതിന് മുമ്പുതന്നെ ട്വീറ്റ് പിൻവലിച്ചു. റായിഡു നിരാശനായിരുന്നെന്നും ഇതേത്തുടർന്നാണ് അത്തരമൊരു ട്വീറ്റ് ഉണ്ടായതെന്നും പിന്നീട് കാശി വിശ്വനാഥൻ പറഞ്ഞു. അദ്ദേഹവുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും താരം ചെന്നൈയ്ക്കൊപ്പം തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com