'രണ്ട് മൂന്ന് ദിവസം പിതാവ് ഭക്ഷണം കഴിക്കുന്നുണ്ടായില്ല'; പിന്നിട്ട പ്രതിസന്ധിയിലേക്ക് ചൂണ്ടി റിങ്കു സിങ്

പരിക്കിനെ തുടര്‍ന്ന് നേരിട്ട പ്രതിസന്ധികളിലേക്ക് വിരല്‍ ചൂണ്ടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ ഹീറോ റിങ്കു സിങ്
റിങ്കു സിങ്/ഫോട്ടോ: പിടിഐ
റിങ്കു സിങ്/ഫോട്ടോ: പിടിഐ

മുംബൈ: പരിക്കിനെ തുടര്‍ന്ന് നേരിട്ട പ്രതിസന്ധികളിലേക്ക് വിരല്‍ ചൂണ്ടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ ഹീറോ റിങ്കു സിങ്. തനിക്ക് പരിക്കേറ്റതോടെ ഭാവിയെ കുറിച്ച് ഭയന്ന് പിതാവ് രണ്ട് മൂന്ന് ദിവസം ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നാണ് റിങ്കു സിങ് പറയുന്നത്. 

2018ലാണ് റിങ്കു സിങ്ങിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിനായില്ല. നാല് സീസണില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം നിന്നിരുന്നെങ്കിലും കളിക്കാന്‍ തുടരെ അവസരം ലഭിച്ചിരുന്നില്ല. 2021 സീസണില്‍ മുട്ടുകാലിലെ പരിക്കിനെ തുടര്‍ന്ന് ആദ്യ പകുതി നഷ്ടമാവുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷം എനിക്ക് പ്രയാസമേറിയതായിരുന്നു

ആ അഞ്ച് വര്‍ഷങ്ങള്‍ എനിക്ക് വളരെയേറെ പ്രയാസം നിറഞ്ഞതായിരുന്നു. ആദ്യ വര്‍ഷത്തിന് ശേഷം എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ നന്നായി പെര്‍ഫോം ചെയ്യാനായില്ല. എന്നിട്ടും കൊല്‍ക്കത്ത എന്നില്‍ വിശ്വാസം വെക്കുകയും അടുത്ത സീസണുകളിലേക്കായി ടീമിലെടുക്കുകയും ചെയ്തു, റിങ്കു സിങ് പറയുന്നു. 

''എന്റെ ശരീര ഭാഷയ്ക്ക് ഇണങ്ങും വിധം ഞാന്‍ കഠിനാധ്വാനം ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം എനിക്ക് പ്രയാസമേറിയതായിരുന്നു. വിജയ് ഹസാരെയില്‍ കളിക്കുമ്പോള്‍ എനിക്ക് മുട്ടുകാലിന് പരിക്കേറ്റു. രണ്ട് റണ്‍സിനായി ക്രീസില്‍ ഓടുമ്പോഴാണ് അത്. അവിടെ വീഴുമ്പോള്‍ ഐപിഎല്ലിനെ കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. ഓപ്പറേഷന്‍ വേണമെന്നും 6-7 മാസം നഷ്ടമാവും എന്നും അവര്‍ പറഞ്ഞു...''

അത്രയും നാള്‍ ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുക എന്നത് എന്നെ വേദനിപ്പിച്ചു. രണ്ട് മൂന്ന് ദിവസത്തേക്ക് എന്റെ പിതാവ് ഭക്ഷണം പോലും കഴിക്കുന്നുണ്ടായില്ല. പരിക്കേല്‍ക്കുക എന്നത് കളിയുടെ ഭാഗമാണ് എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. ആ സാഹചര്യത്തില്‍ ഇങ്ങനെയെല്ലാം സംഭവിക്കുമ്പോള്‍ അത് വളരെ അധികം ആശങ്ക സൃഷ്ടിക്കും, റിങ്കു സിങ് പറയുന്നു. 

7 കളിയില്‍ നിന്ന് 174 റണ്‍സ് ആണ് റിങ്കു സിങ് ഈ സീസണില്‍ സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 34.80. സ്‌ട്രൈക്ക്‌റേറ്റ് 148.71. ലഖ്‌നൗവിന് എതിരെ 15 പന്തില്‍ നിന്ന് 40 റണ്‍സ് അടിച്ചെടുത്തതോടെ റിങ്കുവിന് പ്ലേയിങ് ഇലവനില്‍ ഇനിയും അവസരം ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com