7 ഓവറില്‍ ഒരു ബൗണ്ടറി മാത്രം; ബാംഗ്ലൂരിനെ വിജയിപ്പിച്ചത് രാഹുലെന്ന് വിമര്‍ശനം

208 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ ലഖ്‌നൗവിന് പവര്‍പ്ലേയില്‍ മികച്ച തുടക്കം നല്‍കാന്‍ ക്യാപ്റ്റന് കഴിഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: എലിമിനേറ്ററില്‍ ബാംഗ്ലൂരിന് എതിരെ കെഎല്‍ രാഹുലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ ചെയ്‌സിങ്ങിലെ രാഹുലിന്റെ ബാറ്റിങ് സമീപനത്തിന് നേരെ വിമര്‍ശനം ശക്തം. 

208 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ ലഖ്‌നൗവിന് പവര്‍പ്ലേയില്‍ മികച്ച തുടക്കം നല്‍കാന്‍ ക്യാപ്റ്റന് കഴിഞ്ഞു. 17 പന്തില്‍ നിന്ന് പവര്‍പ്ലേയില്‍ 26 റണ്‍സ് കണ്ടെത്താന്‍ രാഹുലിന് കഴിഞ്ഞു. എന്നാല്‍ പിന്നെ വന്ന ഏഴ് ഓവറില്‍ രാഹുലിന്റെ ബാറ്റില്‍ നിന്ന് വന്നത് ഒരു ബൗണ്ടറി മാത്രം. 7-13 ഓവറിന് ഇടയില്‍ 49 റണ്‍സ് മാത്രമാണ് ലഖ്‌നൗവിന് സ്‌കോര്‍ ചെയ്യാനായത്. 

ഹൂഡയായിരുന്നു ബിഗ് ഹിറ്റുകള്‍ക്ക് ശ്രമിച്ച് കളിച്ചത്. എന്നാല്‍ 15ാം ഓവറില്‍ ഹൂഡ മടങ്ങി. ഹൂഡ മടങ്ങിയതോടെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനുള്ള ഉത്തരവാദിത്വം രാഹുലിലേക്ക് വന്നു. എന്നാല്‍ കളി ഫിനിഷ് ചെയ്യാന്‍ കഴിയാതെ 19ാം ഓവറില്‍ രാഹുലിനെ ഹെയ്‌സല്‍വുഡ് മടത്തി. 

അതിലും നേരത്തെ അവര്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടണമായിരുന്നു എന്നാണ് ഇന്ത്യന്‍ മുന്‍ കോച്ച് രവി ശാസ്ത്രി പ്രതികരിച്ചത്. അവിടെ ലഖ്‌നൗ ഒരുപാട് വൈകി. 9-14 ഓവറിന് ഇടയില്‍ ഒരാള്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടണമായിരുന്നു. അവിടെ രാഹുല്‍ കൂടുതല്‍ ചാന്‍സുകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടിയിരുന്നു. ഹര്‍ഷല്‍ അവസാന ഓവറുകളിലെ വരികയുള്ളു എന്നതിനാല്‍ 9-13 ഓവറില്‍ ഒരു ബൗളറെ ടാര്‍ഗറ്റ് ചെയ്ത് കളിക്കണമായിരുന്നു എന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. 

മധ്യ ഓവറുകളിലെ ഹര്‍ഷലിന്റെ പ്രകടനമാണ് ലഖ്‌നൗവിനെ പിന്നിലേക്ക് വലിച്ചതെന്ന് കെഎല്‍ രാഹുല്‍ പറഞ്ഞു. 7-8 റണ്‍സ് മാത്രമാണ് ഹര്‍ഷല്‍ വഴങ്ങിയത്. റണ്‍സ് വഴങ്ങാതെ കളിയുടെ ഗതി തിരിക്കാന്‍ ഹര്‍ഷലിനായി. അത് തങ്ങളെ പിന്നിലേക്ക് വലിച്ചതായും രാഹുല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com