ഇനി മിസ്, മിസിസ് എന്ന് എഴുതില്ല; ഒടുവില്‍ പുരോഗമിച്ച് വിംബിള്‍ഡന്‍

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ജേതാക്കളുടെ ഓണേഴ്‌സ് ബോര്‍ഡില്‍ നിന്ന് മിസ്, മിസിസ് എടുത്ത് മാറ്റം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: വിംബിള്‍ഡന്‍ വനിതാ സിംഗിള്‍സ് ജേതാക്കളുടെ ഓണേഴ്‌സ് ബോര്‍ഡില്‍ നിന്ന് മിസ്, മിസിസ് എടുത്ത് മാറ്റം. കിരീടം ചൂടിയ വനിതാ താരങ്ങളുടെ പേരിന് മുന്‍പായി മിസ്, മിസിസ് എന്ന് ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ് എഴുതിയിരുന്നു. 

കഴിഞ്ഞ വര്‍ഷം വിംബിള്‍ഡന്‍ ചാമ്പ്യമായ ആഷ്‌ലി ബാര്‍തിയുടെ പേര് മിസ് എ. ബാര്‍തി എന്നാണ് ഓണററി ബോര്‍ഡില്‍ എഴുതിയത്. എന്നാല്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയ നൊവാക് ജോക്കോവിച്ചിന്റെ പേര് എന്‍ ജോക്കോവിച്ച് എന്ന് മാത്രവും. ടൂര്‍ണമെന്റിനെ ആധുനീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. 

2019ല്‍ വനിതാ മത്സരങ്ങളുടെ സ്‌കോര്‍ പറയുമ്പോള്‍ മിസ്, മിസിസ് പേരിന് മുന്‍പില്‍ ചേര്‍ക്കുന്നത് ഒഴിവാക്കിയിരുന്നു. എന്നാല്‍ ജെന്‍ഡില്‍മന്‍സ് സിംഗിള്‍, ലേഡീസ് സിംഗിള്‍സ് എന്ന് ഇവന്റിനെ പരാമര്‍ശിക്കുന്നത് തുടരും. നിലവില്‍ ഫ്രഞ്ച് ഓപ്പണിലേക്കാണ് ടെന്നീസ് ലോകത്തിന്റെ ശ്രദ്ധ. കളിയിലേക്ക് വരുമ്പോള്‍ മൂന്നാം റൗണ്ടില്‍ ഇന്ന് വമ്പന്മാരായ ജോക്കോവിച്ചും നദാലും കളത്തിലിറങ്ങും. 

സ്ലൊവേനിയന്‍ താരം ബെദെനെയാണ് ജോക്കോവിച്ചിന്റെ എതിരാളി. ഡച്ച് താരം ബോടിക് വാന്‍ ദ സാന്‍ഷുപ് ആണ് നദാലിന്റെ എതിരാളി. മൂന്നാം റൗണ്ടില്‍ സ്വരേവും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഗൗഫ്, അഞ്ചലിക് കെര്‍ബര്‍, അസരങ്ക, സ്ലോണ്‍ സ്റ്റീവന്‍സ് എന്നിവരാണ് വനിതാ സിംഗിള്‍സില്‍ ഇന്ന് മൂന്നാം റൗണ്ടില്‍ ഇറങ്ങുന്ന കരുത്തര്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com