ഗുജറാത്തിന്റെ എതിരാളിയെ ഇന്ന് അറിയാം; ഫൈനല്‍ ടിക്കറ്റിനായി ബാംഗ്ലൂരും രാജസ്ഥാനും ഇറങ്ങുന്നു

അഹമ്മദാബാദില്‍ നടന്ന കഴിഞ്ഞ ആറ് ഐപിഎല്‍ മത്സരങ്ങളില്‍ നാലിലും ജയം പിടിച്ചത് ചെയ്‌സ് ചെയ്ത ടീമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളി ആരെന്ന് ഇന്ന് അറിയാം. രണ്ടാം പ്ലേഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേരിടും. ആദ്യ പ്ലേഓഫ് തോറ്റാണ് രാജസ്ഥാന്‍ വരുന്നത്. എലിമിനേറ്ററില്‍ ലഖ്‌നൗവിനെ വീഴ്ത്തിയാണ് ബാംഗ്ലൂരിന്റെ വരവ്. 

ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ ജയം വീതം നേടി. അഹമ്മദാബാദില്‍ നടന്ന കഴിഞ്ഞ ആറ് ഐപിഎല്‍ മത്സരങ്ങളില്‍ നാലിലും ജയം പിടിച്ചത് ചെയ്‌സ് ചെയ്ത ടീമാണ്. ഇതിന് മുന്‍പ് 26 തവണയാണ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കു നേര്‍ വന്നത്. അതില്‍ 13 വട്ടം ബാംഗ്ലൂര്‍ ജയിച്ചപ്പോള്‍ രാജസ്ഥാന് ജയിക്കാനായത് 11 തവണ. 

ലഖ്‌നൗവിന് എതിരെ മറ്റ് ബാംഗ്ലൂര്‍ ബാറ്റേഴ്‌സ് റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ രജത് ആണ് രക്ഷകനായത്. എന്നാല്‍ ട്രെന്റ് ബോള്‍ട്ടിന്റെ ന്യൂ ബോള്‍ സ്‌പെല്ലിന് മുന്‍പില്‍ പിടിച്ച് നില്‍ക്കുക ബാംഗ്ലൂരിന് വെല്ലുവിളിയാണ്. കോഹ് ലിയും ഡുപ്ലെസിസ് അവസരത്തിനൊത്ത് ഉയര്‍ന്ന് കളിക്കുമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂര്‍ ആരാധകര്‍. 

ആദ്യ പ്ലേഓഫില്‍ ഗുജറാത്ത് ബാറ്റേഴ്‌സിനെ സമ്മര്‍ദത്തിലാക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. അശ്വിന്റെ ഇക്കണോമി 10ലേക്ക് എത്തി. എന്നാല്‍ ബാംഗ്ലൂരിന് എതിരെ ബൗളര്‍മാര്‍ മികവ് കാണിച്ചില്ലെങ്കില്‍ രാജസ്ഥാന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. എലിമിനേറ്ററില്‍ ഹെയ്‌സല്‍വുഡും ഹര്‍ഷല്‍ പട്ടേലും പുറത്തെടുത്ത ബൗളിങ് മികവ് രണ്ടാം പ്ലേഓഫിലും തുടരുമെന്നാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യത 11: യശസ്വി ജയ്‌സ്വാള്‍, ബട്ട്‌ലര്‍, സഞ്ജു, ദേവ്ദത്ത്, ഹെറ്റ്മയര്‍, പരാഗ്, അശ്വിന്‍, ചഹല്‍, മകോയ്, പ്രസിദ്ധ് കൃഷ്ണ, ബോള്‍ട്ട്

ബാംഗ്ലൂര്‍ സാധ്യത 11: കോഹ് ലി, ഡുപ്ലെസിസ്, രജത്, മാക്‌സ്‌വെല്‍, മഹിപാല്‍ ലൊംറോര്‍, ഷഹ്ബാസ് അഹ്മദ്, ദിനേശ് കാര്‍ത്തിക്, ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ്‌

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com