അമ്പോ, അമ്പരപ്പിക്കും ഗോള്‍! വണ്ടറടിപ്പിച്ച് പൊഡോള്‍സ്‌കി (വീഡിയോ)

2023ലെ പുഷ്‌കാസ് അവാര്‍ഡ് പൊഡോള്‍സ്‌കി ഉറപ്പിച്ചു എന്നാണ് ആരാധകര്‍ ആണയിടുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാര്‍സോ: ഓര്‍മയില്ലേ ജര്‍മന്‍ സ്‌ട്രൈക്കര്‍ ലുകാസ് പൊഡോള്‍സ്‌കിയെ. ജര്‍മന്‍ ലോകകപ്പ് ജേതാവായ താരം യൂറോപ്പിലെ നിരവധി വമ്പന്‍ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും 37കാരനായ താരം ഇപ്പോഴും ക്ലബ് ഫുട്‌ബോള്‍ സജീവമാണ്. പോളിഷ് ഫുട്‌ബോള്‍ ലീഗില്‍ ഗോര്‍നിക് സബ്രെയ്‌സിന്റെ താരമാണ് നിലവില്‍ പൊഡോള്‍സ്‌കി. 

പൊഡോള്‍സ്‌കി വീണ്ടും ഫുട്‌ബോള്‍ ആരാധകരുടെ ശ്രദ്ധേയിലേക്കെത്തുകയാണ്. അമ്പരപ്പിക്കുന്ന ഒരു ഗോളുമായാണ് താരം വീണ്ടും ശ്രദ്ധേയനായത്. 2023ലെ മികച്ച ​ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് പൊഡോള്‍സ്‌കി ഉറപ്പിച്ചു എന്നാണ് ആരാധകര്‍ ആണയിടുന്നത്. 

പൊഗോണ്‍ സെസിനെതിരായ മത്സരത്തിനിടെയാണ് പൊഡോള്‍സ്‌കിയുടെ വണ്ടര്‍ ഗോള്‍. സ്വന്തം ഹാഫിലെ വലത് വിങില്‍ നിന്ന് താരം നീട്ടിയടിച്ച പന്ത് ചെന്നു കയറിയത് പൊഗോണിന്റെ വലയിലാണ്. സ്‌റ്റേഡിയവും സ്വന്തം ടീം അംഗങ്ങള്‍ പോലും തലയില്‍ കൈവച്ചാണ് ആ ഗോളിന്റെ പിറവി നോക്കിക്കണ്ടത്. 

സ്വന്തം ഹാഫില്‍ വച്ച് സഹ താരം നല്‍കിയ പാസില്‍ നിന്ന് ഇടം കാല്‍ കൊണ്ടാണ് പൊഡോള്‍സ്‌കി ബോള്‍ നീട്ടിയടിച്ചത്. ഉയര്‍ന്നു പോയ പന്ത് കൃത്യം പോസ്റ്റിന് കീവെ എത്തിയപ്പോള്‍ കുത്തനെ താഴേക്കിറങ്ങി വലയിലേക്ക് കയറുകയായിരുന്നു. എതിര്‍ ടീമിലെ ഗോള്‍ കീപ്പര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 

മത്സരത്തില്‍ ഗോര്‍നിക് 4-1ന് വിജയിച്ചു. 79ാം മിനിറ്റിലായിരുന്നു മത്സരത്തിലെ അവസാനത്തെ ഗോളായി ഈ അമ്പരപ്പിക്കുന്ന പ്രകടനം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ് ഇപ്പോള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com