പാകിസ്ഥാന്‍ കളിക്കുന്നത് 13 പേരുമായി! ഷക്കീബിന്റെ വിക്കറ്റില്‍ കലിപ്പിച്ച് ബംഗ്ലാദേശ് ആരാധകര്‍

ഓണ്‍ഫീല്‍ അമ്പയര്‍ ഔട്ട് വിളിച്ചത് കണ്ട് വിശ്വസിക്കാനാവാതെ നിന്ന ഷക്കീബ്‌ഉടനെ ഡിആര്‍എസ് എടുത്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഡ്‌ലെയ്ഡ്: സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചതോടെ പാകിസ്ഥാനും ബംഗ്ലാദേശിനുമാണ് ജീവന്‍ വെച്ചത്. പാകിസ്ഥാന്‍-ബംഗ്ലാദേശ് പോരില്‍ ജയിക്കുന്ന ടീം ട്വന്റി20 ലോകകപ്പ് സെമിയിലെത്തും എന്ന നില വന്നതോടെ ആവേശപ്പോരായി ഇത് മാറി.

എന്നാല്‍ ഷക്കീബ് അല്‍ ഹസന്റെ വിക്കറ്റില്‍ തേര്‍ഡ് അമ്പയര്‍ക്കും പാകിസ്ഥാന്‍ ടീമിനും എതിരെ തിരിഞ്ഞിരിക്കുകയാണ് ബംഗ്ലാദേശ്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഡക്കായാണ് ഷക്കീബ് മടങ്ങിയത്. ഇവിടെ ഷദാബ് ഖാന്റെ ഡെലിവറിയില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങുകയായിരുന്നു ഷക്കീബ്. 

ഓണ്‍ഫീല്‍ അമ്പയര്‍ ഔട്ട് വിളിച്ചത് കണ്ട് വിശ്വസിക്കാനാവാതെ നിന്ന ഷക്കീബ്‌
ഉടനെ ഡിആര്‍എസ് എടുത്തു. റിപ്ലേകളില്‍ പന്ത് ബാറ്റില്‍ കൊള്ളുന്നുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ തേര്‍ത് അമ്പയര്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ചു. ഇതോടെ നിര്‍ണായക മത്സരത്തില്‍ പാക് ടീം 13 പേരുമായാണ് കളിക്കുന്നത് എന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളുമായി ബംഗ്ലാദേശ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. നാല് പോയിന്റ് വിതമാണ് ബംഗ്ലാദേശിനും പാകിസ്ഥാനും ഉള്ളത്. ഇന്ന് ജയിക്കുന്ന ടീം ആറ് പോയിന്റോടെ ഇന്ത്യക്കൊപ്പം സെമിയില്‍ കടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com