'ചരിത്രത്തിലെ ഏറ്റവും മോശം വൈറ്റ്‌ബോള്‍ ടീം'; വോണിന് ഹര്‍ദിക്കിന്റെ മറുപടി

'ലോകകപ്പ് തോല്‍വിയില്‍ ഞങ്ങള്‍ നിരാശരാണ്. എന്നാല്‍ പ്രൊഫഷണല്‍ താരങ്ങള്‍ എന്ന നിലയില്‍ അതെല്ലാം മറികടന്ന് മുന്‍പോട്ട് പോവണം'
ഹര്‍ദിക്, കോഹ്‌ലി, കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി
ഹര്‍ദിക്, കോഹ്‌ലി, കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി

വെല്ലിങ്ടണ്‍: വൈറ്റ്‌ബോള്‍ ചരിത്രത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഒരിക്കലും ഉയരാത്ത ടീം ആണ് ഇന്ത്യയെന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ആര്‍ക്ക് മുന്‍പിലും തങ്ങള്‍ക്ക് ഒന്നും തെളിയിക്കാനില്ല എന്നാണ് ഹര്‍ദിക് പ്രതികരിച്ചത്. 

മോശം പ്രകടനം ടീമില്‍ നിന്ന് വരുമ്പോള്‍ ആളുകള്‍ അവരുടെ അഭിപ്രായങ്ങളുമായി എത്തും. അതിനെ ബഹുമാനിക്കുന്നു. ആളുകള്‍ക്ക് പല കാഴ്ചപ്പാടായിരിക്കുമല്ലോ. രാജ്യാന്തര തലത്തില്‍ കളിക്കുന്ന താരങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ആര്‍ക്ക് മുന്‍പിലും ഒന്നും തെളിയിക്കാനില്ല, ഹര്‍ദിക് വ്യക്തമാക്കി. 

ലോകകപ്പ് തോല്‍വിയില്‍ ഞങ്ങള്‍ നിരാശരാണ്. എന്നാല്‍ പ്രൊഫഷണല്‍ താരങ്ങള്‍ എന്ന നിലയില്‍ അതെല്ലാം മറികടന്ന് മുന്‍പോട്ട് പോവണം. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകള്‍ ഞങ്ങളുടെ കളിയില്‍ ഉണ്ടെന്ന് ഹര്‍ദിക് പാണ്ഡ്യ പറയുന്നു. 

കാലാഹരണപ്പെട്ട ക്രിക്കറ്റ് ശൈലിയാണ് ഇന്ത്യ ട്വന്റി20 ലോകകപ്പില്‍ കളിച്ചതെന്നും വോണ്‍ വിമര്‍ശിച്ചിരുന്നു. മറ്റ് രാജ്യങ്ങളുടെ താരങ്ങള്‍ ഐപിഎല്ലില്‍ എത്തുകയും എങ്ങനെയാണ് ഐപിഎല്‍ തങ്ങളുടെ കളി മെച്ചപ്പെടുത്തിയത് എന്നും പറയുന്നു. എന്നാല്‍ എന്താണ് ഇന്ത്യക്ക് നല്‍കാന്‍ കഴിഞ്ഞത്? 2011ല്‍ ഏകദിന ലോക കിരീടം നേടിയതിന് ശേഷം എന്താണ് അവര്‍ പിന്നെ നേടിയത്? ഒന്നുമില്ല, വോണ്‍ വിമര്‍ശിക്കുന്നു.

കാലാഹരണപ്പെട്ട ക്രിക്കറ്റാണ് ഇന്ത്യ ഇപ്പോള്‍ കളിക്കുന്നത്. പന്തിനെ പോലൊരു താരത്തെ പൂര്‍ണമായും ഇന്ത്യ പ്രയോജനപ്പെടുത്താതിരുന്നത് അത്ഭുതപ്പെടുത്തുന്നതാണ് എന്നും വോണ്‍ പ്രതികരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com