റൊണാള്‍ഡോ തുടങ്ങി; ആവേശപ്പോരില്‍ ഘാനയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ജയം, റെക്കോര്‍ഡിട്ട് സൂപ്പര്‍താരം

അഞ്ച് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് സൂപ്പര്‍താരത്തിന്റെ പേരിലായത്
ഘാനയ്ക്ക് എതിരായ വിജയം ആഘോഷിക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ/
ഘാനയ്ക്ക് എതിരായ വിജയം ആഘോഷിക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ/

ദോഹ; ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഘാനയ്‌ക്കെതിരെ തകര്‍പ്പന്‍ ജയവുമായി പോര്‍ച്ചുഗല്‍. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. പെനാല്‍റ്റിയിലൂടെയാണ് റോണാള്‍ഡോ ആണ് ഗോള്‍മഴയ്ക്ക് തുടക്കമിടുന്നത്. ഇതോടെ അഞ്ച് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് സൂപ്പര്‍താരത്തിന്റെ പേരിലായത്.

ആദ്യ പകുതിയിലെ ഗോള്‍ ക്ഷാമത്തിനു ശേഷം രണ്ടാം പകുതിയിലായിരുന്നു പോര്‍ച്ചുഗലും ഘാനയും ചേര്‍ന്ന് അഞ്ച് ഗോളുകള്‍ അടിച്ചു കൂട്ടിയത്. റൊണാള്‍ഡോയെ കൂടാതെ ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ എന്നിവരാണ് പോര്‍ച്ചുഗലിനു വേണ്ടി ഗോള്‍ നേടിയത്. ആന്ദ്രേ അയൂ, ഒസ്മാന്‍ ബുകാരി എന്നിവരാണ് ഘാനയുടെ ഗോളുകള്‍ നേടിയത്.

11ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം റൊണാള്‍ഡോ നഷ്ടപ്പെടുത്തി. ബോക്‌സിലേക്ക് വന്ന ത്രൂബോള്‍ സ്വീകരിച്ച റൊണാള്‍ഡോയ്ക്ക് ഗോള്‍കീപ്പര്‍ സിഗിയെ മറികടക്കാനായില്ല. 28ാം മിനിറ്റില്‍ ലഭിച്ച അവസരം പോര്‍ച്ചുഗലിന്റെ ബെര്‍ണാഡോ സില്‍വ പാഴാക്കി. 31ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഫൗള്‍ വിളിച്ചു.

65ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബോക്‌സിനുള്ളില്‍ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു വീഴ്ത്തിയതിന് റഫറി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. ഈ അവസരം താരം കൃത്യമായി ഉപയോഗിച്ചു. എന്നാല്‍ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ.  73ാം മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് ഘാന സമനില ഗോള്‍ നേടി. സൂപ്പര്‍ താരം ആന്ദ്രെ അയൂവാണ് ടീമിനായി വലകുലുക്കിയത്.

78ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിലൂടെ പോര്‍ച്ചുഗല്‍ വീണ്ടും ലീഡെടുത്തു. ബ്രൂണോ ഫെര്‍ണാണ്ടസ് നീട്ടി നല്‍കിയ പാസ് സ്വീകരിച്ച് മുന്നേറിയ ഫെലിക്‌സ് അനായാസം വലുകുലുക്കി. 80ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ വീണ്ടും പീഡ് ഉയര്‍ത്തി. ഇത്തവണയും ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. പകരക്കാരനായി വന്ന റാഫേല്‍ ലിയോയാണ് ടീമിനായി മൂന്നാം ഗോളടിച്ചത്. 89ാം മിനിറ്റില്‍ ഒസ്മാന്‍ ബുകാരിയിലൂടെ ഘാന രണ്ടാം ഗോള്‍ നേടി. അക്രമവും പ്രതിരോധവുമായി നിറഞ്ഞു കളിച്ച പോര്‍ച്ചുഗല്‍ ഘാന മത്സരം ആവേശപ്പോരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com