മേഘ്‌ന കസറി; ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

അര്‍ധ സെഞ്ച്വറി നേടിയ സബിനേനി മേഘ്‌നയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്
സബിനേനി മേഘ്‌ന
സബിനേനി മേഘ്‌ന

ധാക്ക: ഏഷ്യകപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറി നേടിയ സബിനേനി മേഘ്‌നയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്.

മേഘ്‌ന 52 പന്തില്‍ 69 റണ്‍സെടുത്ത് പുറത്തായി. 11 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് മേഘ്‌നയുടെ ഇന്നിംഗ്‌സ്. ടോസ് നേടിയ മലേഷ്യ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യ സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് വിശ്രമം അനുവദിച്ചു. 

സ്മൃതി മന്ദാനയ്ക്ക് പകരം സബിനേനി മേഘ്‌നയാണ് ഷെഫാലിക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ഹര്‍മന്‍ പ്രീതും സംഘവും ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. 41 റണ്‍സിനാണ് ഇന്ത്യ ലങ്കന്‍ വനിതകളെ തോല്‍പ്പിച്ചത്. അതേസമയം മലേഷ്യ ആദ്യമത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com