മിന്നും ഫോമില്‍ ജെമിമ; ടി20 റാങ്കിങില്‍ നേട്ടം; ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍

ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ 75 റണ്‍സ് നേടിയതാണ് ജെമിമയെ തുണച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ജെമിമ റോഡ്രിഗസ്. ബാറ്റര്‍മാരുടെ റാങ്കിങില്‍ താരം ആദ്യ പത്തില്‍ ഇടം പിടിച്ചു. ഏഷ്യാ കപ്പില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന ജെമിമ എട്ടാം സ്ഥാനമാണ് സ്വന്തമാക്കിയത്. 

ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ 75 റണ്‍സ് നേടിയതാണ് ജെമിമയെ തുണച്ചത്. പിന്നാലെ യുഎഇക്കെതിരെ നടന്ന മത്സരത്തില്‍ 76 റണ്‍സും താരം കണ്ടെത്തി. 641 റേറ്റിങ് പോയിന്റുകളാണ് താരം സ്വന്തമാക്കിയത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ജെമിമയുടെ നേട്ടം. 

ടി20 ബാറ്റര്‍ റാങ്കിങില്‍ ആദ്യ പത്തിനുള്ളില്‍ ഇതോടെ ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ഇടംപിടിച്ചു. മൂന്നാം റങ്കില്‍ സ്മൃതി മന്ധാനയും ഏഴാം റാങ്കില്‍ ഷെഫാലി വര്‍മയും നേരത്തെ നില്‍ക്കുന്നുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 13ാം റാങ്കില്‍. ഏറ്റവും പുതിയ പട്ടികയില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഹര്‍മന്‍ 13ല്‍ എത്തിയത്. 

ഓസ്‌ട്രേലിയന്‍ താരം ബെത് മൂണിയാണ് ഒന്നാം റാങ്കിലുള്ളത്. താരത്തിന് 743 റേറ്റിങ് പോയിന്റുകളാണുള്ളത്. ഓസീസിന്റെ തന്നെ മെഗ് ലാന്നിങാണ് രണ്ടാം റാങ്കില്‍. 

ടി20 ബൗളിങ് റാങ്കിങില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരമാണുള്ളത്. ദീപ്തി ശര്‍മ ആറാം സ്ഥാനത്ത് നില്‍ക്കുന്നു. അഞ്ചാം സ്ഥാനത്തായിരുന്ന താരം ഏറ്റവും പുതിയ പട്ടികയില്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് താഴോട്ട് ഇറങ്ങി. ഓള്‍റൗണ്ടര്‍ പട്ടികയിലും ദീപ്തി ആദ്യ പത്തിലുണ്ട്. താരം നാലാം റാങ്കില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com