'കുരയ്ക്കുന്ന നായകള്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നാല്‍ നിങ്ങള്‍ എവിടേയും എത്തില്ല'; ബുമ്രയുടെ മറുപടി

'കുരയ്ക്കുന്ന നായ്ക്കളെ കല്ലെറിഞ്ഞുകൊണ്ടിരുന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല'
ബുമ്ര/ഫോട്ടോ: എഎഫ്പി
ബുമ്ര/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: വിമര്‍ശകര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ഐപിഎല്ലില്‍ മുഴുവന്‍ മത്സരങ്ങളും കളിക്കുന്ന ബുമ്രയ്ക്ക് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ നഷ്ടമാവുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉന്നയിച്ചാണ് ബുമ്രയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ശക്തമായത്. 

കുരയ്ക്കുന്ന നായ്ക്കളെ കല്ലെറിഞ്ഞുകൊണ്ടിരുന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല എന്നാണ് ബുമ്ര തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. ഏഷ്യാ കപ്പ് നഷ്ടമായതിന് പിന്നാല ബുമ്രയ്ക്ക് ട്വന്റി20 ലോകകപ്പും നഷ്ടമായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു. 

ഈ വര്‍ഷം എല്ലാ ഫോര്‍മാറ്റിലുമായി 15 മത്സരങ്ങള്‍ മാത്രമാണ് ബുമ്ര ഇന്ത്യക്കായി കളിച്ചത്. എന്നാല്‍ 2022 ഐപിഎല്‍ സീസണില്‍ മുംബൈക്ക് വേണ്ടി ബുമ്ര 14 മത്സരവും കളിച്ചു. 2016 മുതല്‍ മുംബൈയുടെ എല്ലാ മത്സരങ്ങളും ബുമ്ര കളിക്കുന്നുണ്ട്. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. 

ബുമ്രയുടെ പകരക്കാരനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫിറ്റ്‌നസ് വീണ്ടെടുത്താന്‍ മുഹമ്മദ് ഷമി ലോകകപ്പ് ടീമിലേക്ക് എത്താനാണ് സാധ്യത. ദീപക് ചഹറും മുഹമ്മദ് സിറാജുമാണ് ഷമിയെ കൂടാതെ ടീമിലേക്ക് പരിഗണിക്കുന്നവരില്‍ മുന്‍പിലുള്ളവര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com