'പിഎസ്ജി വഞ്ചിച്ചു'; എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയേക്കും

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എംബാപ്പെ പിഎസ്ജി വിടാന്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
എംബാപ്പെ/ഫയല്‍ ചിത്രം
എംബാപ്പെ/ഫയല്‍ ചിത്രം

പാരിസ്: ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എംബാപ്പെ പിഎസ്ജി വിടാന്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയ്ക്ക് മുന്‍പായാണ് എംബാപ്പെ പിഎസ്ജിയുമായി പുതിയ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ പിഎസ്ജി വഞ്ചിച്ചതായി തോന്നിയതോടെ ക്ലബ് വിടാന്‍ എംബാപ്പെ തീരുമാനിച്ചതായാണ് സൂചനകള്‍. 

മൂന്ന് വര്‍ഷത്തെ കരാര്‍ പിഎസ്ജിയുമായി ഒപ്പുവെച്ചത് തെറ്റായി പോയി എന്ന് എംബാപ്പെക്ക് തോന്നുന്നതായും റയല്‍ മാഡ്രിഡിലേക്ക് ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ചേക്കേറാന്‍ ശ്രമിക്കുന്നതായുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ക്ലബ് വിടുന്നതിനെ കുറിച്ച് എംബാപ്പെ സംസാരിച്ചിട്ടില്ലെന്ന് പിഎസ്ജി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലൂയിസ് കാംപോസ് പ്രതികരിച്ചു. 

റെക്കോര്‍ഡ് പ്രതിഫലം നല്‍കണം

സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി 12 ഗോളുകളാണ് എംബാപ്പെ പിഎസ്ജിക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. നെയ്മര്‍, മെസി എന്നിവരുമായുള്ള എംബാപ്പെയുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. പരിശീലന സെഷനുകളിലും മത്സരങ്ങള്‍ക്കിടയിലും ഇത് വ്യക്തമാക്കുന്ന പെരുമാറ്റങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്ന് വന്നിരുന്നു. 

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എംബാപ്പെയെ സ്വന്തമാക്കണം എങ്കില്‍ റയലിന് റെക്കോര്‍ഡ് പ്രതിഫലം നല്‍കണം. 2017ല്‍ ബാഴ്‌സയില്‍ നിന്ന് നെയ്മറെ സ്വന്തമാക്കാന്‍ പിഎസ്ജി നല്‍കിയ 222 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് എംബാപ്പെ മറികടക്കും. 300-350 മില്യണ്‍ യൂറോ വിലമതിക്കുന്ന താരമായാണ് എംബാപ്പെയെ പിഎസ്ജി വിലയിരുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com