'നിങ്ങള്‍ അവനെ കണ്ടോ?' ബ്രെറ്റ് ലീക്ക് പിന്നാലെ ഉമ്രാന് മാലിക്കിന് വേണ്ടി വസീം അക്രം

ട്വന്റി20 ലോകകപ്പ് സംഘത്തിലേക്ക് ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തണം എന്ന വാദവുമായി പാക് മുന്‍ ഫാസ്റ്റ് ബൗളര്‍ വസീം അക്രം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തിലേക്ക് ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തണം എന്ന വാദവുമായി പാക് മുന്‍ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. കഴിഞ്ഞ ദിവസം ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീയും ഇതേ ആവശ്യവുമായി എത്തിയിരുന്നു. 

നിങ്ങള്‍ അവന കാണുന്നുണ്ടോ? ഉമ്രാന്‍ മാലിക്ക്...വേഗതയുണ്ട് അവന്. അയര്‍ലന്‍ഡിലേക്ക് ഇന്ത്യ അവനെ കൊണ്ടുപോയി. പക്ഷേ തല്ലുവാങ്ങി. ട്വന്റി20 ക്രിക്കറ്റില്‍ അങ്ങനെ സംഭവിക്കും. എങ്കിലും അവനെ പിന്തുണയ്ക്കണം. നിങ്ങളുടെ സ്ഥാനത്ത് ഞാനാണ് എങ്കില്‍ സ്‌ക്വാഡില്‍ എല്ലായ്‌പ്പോഴും ഞാന്‍ ഉമ്രാനെ ഉള്‍പ്പെടുത്തും, വസീം അക്രം പറയുന്നു. 

കൂടുതല്‍ റണ്‍സ് ഈ ഫോര്‍മാറ്റില്‍ വഴങ്ങേണ്ടി വരും

എത്ര കൂടുതല്‍ കളിക്കുന്നുവോ അത്രയും ഉമ്രാന്‍ മെച്ചപ്പെടും. ട്വന്റി20 ക്രിക്കറ്റില്‍ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. നിര്‍ഭാഗ്യവശാല്‍ ട്വന്റി20 ക്രിക്കറ്റ് ഫാസ്റ്റ് ബൗളര്‍മാരുടേത് അല്ല. ട്വന്റി20 ക്രിക്കറ്റ് എന്റര്‍ടെയ്‌നിങ് ആണ്. ലോകം മുഴുവന്‍ അതിന് ഫോളോവേഴ്‌സ് ഉണ്ട്. കൂടുതല്‍ റണ്‍സ് ഈ ഫോര്‍മാറ്റില്‍ വഴങ്ങേണ്ടി വരും എന്ന് ബൗളര്‍മാര്‍ മനസിലാക്കണം, അക്രം ചൂണ്ടിക്കാണിക്കുന്നു. 

ലോകത്തിലെ ഏറ്റവും നല്ല കാര്‍ സ്വന്തമാക്കിയിട്ട് അത് ഗ്യാരേജില്‍ ഇട്ടിരിക്കുന്നത് പോലെയാണ് ഇന്ത്യയുടെ കാര്യമെന്ന് കഴിഞ്ഞ ദിവസം ഓസീസ് മുന്‍ താരം ബ്രെറ്റ് ലീ പറഞ്ഞിരുന്നു. മണിക്കൂറില്‍ 150 കിമീ വേഗതയില്‍ എറിയാന്‍ സാധിക്കുന്ന താരത്തെയാണ് ഇന്ത്യ മാറ്റി നിര്‍ത്തുന്നത്. ഓസീസിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളിലേക്ക് ഉമ്രാനെ കൊണ്ടുവരികയാണ് വേണ്ടത്. 140 കിമീ വേഗതയില്‍ പന്തെറിയുന്ന ബൗളറും 150 കിമീ വേഗതയില്‍ പന്തെറിയുന്ന ബൗളറും തമ്മില്‍ വ്യത്യാസം ഉണ്ടെന്നും ബ്രെറ്റ് ലീ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com