കിങ് കാസെമിറോ! സ്‌റ്റൈലിഷായി ആദ്യ ഗോള്‍; ഇഞ്ചുറി ടൈമില്‍ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 

പ്രീമിയര്‍ ലീഗിലെ ആവേശപ്പോരില്‍ അവസാന നിമിഷം ചെല്‍സിക്കെതിരെ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
ചെല്‍സിക്കെതിരെ ഗോള്‍ നേടുന്ന കാസെമിറോ/ഫോട്ടോ: എഎഫ്പി
ചെല്‍സിക്കെതിരെ ഗോള്‍ നേടുന്ന കാസെമിറോ/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ആവേശപ്പോരില്‍ അവസാന നിമിഷം ചെല്‍സിക്കെതിരെ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. 87ാം മിനിറ്റില്‍ ജോര്‍ജീഞ്ഞോ പെനാല്‍റ്റിയിലൂടെ ചെല്‍സിക്കായി വല കുലുക്കിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി കാസെമിറോയാണ് കളി സമനിലയിലാക്കിയത്. 

ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിലെ ഹെഡ്ഡറിലൂടെയാണ് കാസെമിറോ ഗോള്‍ നേടിയത്. റയലില്‍ നിന്നും 70 മില്യണ്‍ യൂറോയ്ക്ക് ഓള്‍ഡ് ട്രോഫോര്‍ഡിലേക്ക് എത്തിയ കാസെമിറോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായുള്ള ആദ്യ ഗോളാണ് ഇത്. ചെല്‍സിയുടെ അര്‍മാന്‍ഡോ ബ്രോജയെ സ്‌കോട്ട് മക്ടോമിനേ ഫൗള്‍ ചെയ്തതിനാണ് 87ാം മിനിറ്റില്‍ ചെല്‍സിക്ക് പെനാല്‍റ്റി ലഭിച്ചത്. 

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ലഭിച്ച അവസരങ്ങള്‍ റഷ്‌ഫോര്‍ഡും ആന്റണിയും നഷ്ടപ്പെടുത്തിയതാണ് എറിക് ടെന്‍ ഹാഗിന്റെ സംഘത്തിന് തിരിച്ചടിയായത്. രണ്ടാം പകുതിയില്‍ വരാനെയെ പരിക്കിനെ തുടര്‍ന്ന് യുനൈറ്റഡിന് നഷ്ടമാവുകയും ചെയ്തു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറ്റൊരു ജയം കൂടി തൊട്ടിരിക്കുന്നത്. 

കാന്റേയുടെ അഭാവത്തില്‍ മധ്യനിരയില്‍ ജോര്‍ജീഞ്ഞോയും റൂബെനും പ്രയസപ്പെടുന്നത് ചെല്‍സിയെ അലട്ടി. നാല് മാസത്തോളം പരിക്കിനെ തുടര്‍ന്ന് കാന്റേയ്ക്ക് വിട്ടുനില്‍ക്കേണ്ടി വരും എന്നത് ചെല്‍സിയുടെ ആശങ്ക കൂട്ടുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ചെല്‍സി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഞ്ചാമതും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com