'കളിയുടെ സ്പിരിറ്റോ? കൊണ്ടുപോയി കളയൂ'; നോണ്‍ സ്‌ട്രൈക്കര്‍ റണ്‍ഔട്ടിനെ അനുകൂലിച്ച് ഹര്‍ദിക് പാണ്ഡ്യ 

'നോണ്‍സ്‌ട്രൈക്കറെ റണ്‍ഔട്ട് ആക്കുന്നത് സംബന്ധിച്ച് ഉയരുന്ന ഈ ബഹളങ്ങള്‍ അവസാനിപ്പിക്കണം'
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മെല്‍ബണ്‍: പാകിസ്ഥാന് എതിരെ ട്വന്റി20 ലോകകപ്പില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയും 40 റണ്‍സ് എടുത്തും ഹര്‍ദിക് പാണ്ഡ്യ തിളങ്ങി. ഇതിന് പിന്നാലെ നോണ്‍സ്‌ട്രൈക്കറെ റണ്‍ഔട്ട് ആക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഹര്‍ദിക് ഇപ്പോള്‍. 

നോണ്‍സ്‌ട്രൈക്കറെ റണ്‍ഔട്ട് ആക്കുന്നത് സംബന്ധിച്ച് ഉയരുന്ന ഈ ബഹളങ്ങള്‍ അവസാനിപ്പിക്കണം. അതൊരു നിയമമാണ്. അത്രയുമുള്ളു. കളിയുടെ സ്പിരിറ്റ് എന്നതൊന്നും വിഷയമല്ല. വ്യക്തിപരമായി എനിക്ക് അതിനോട് എതിര്‍പ്പില്ല. ഞാന്‍ ക്രീസിന് പുറത്ത് നില്‍ക്കെ എന്നെ റണ്‍ഔട്ട് ആക്കിയാല്‍ എനിക്ക് അതില്‍ പ്രശ്‌നമില്ല. അത് എന്റെ തെറ്റാണ്, ഹര്‍ദിക് പറയുന്നു. 

മാച്ച്അപ്പ്‌സ് ഓവര്‍ റേറ്റഡ്

മാച്ച്അപ്പ്‌സ് ഓവര്‍ റേറ്റഡ് ആണെന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പറയുന്നു. ഞാന്‍ ബാറ്റ് ചെയ്യുന്നത് എവിടെയെന്നും എന്താണ് സാഹചര്യം എന്നും നോക്കു. ടോപ് 3,4 ല്‍ ബാറ്റ് ചെയ്യുന്നവരിലാണ് മാച്ച്അപ്പ് നോക്കാനാവുക. ചില സമയത്ത് ഞാന്‍ ഒരു ബൗളര്‍ക്കെതിരെ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടതായി വരും. എന്നാല്‍ സാഹചര്യം അത് ആവശ്യപ്പെടുന്നില്ലെങ്കില്‍, എന്റെ ടീമിനെ പ്രതികൂലമായി ബാധിക്കും എങ്കില്‍ ഞാന്‍ റിസ്‌ക് എടുക്കില്ല. 

ട്വന്റി20 ക്രിക്കറ്റില്‍ മാച്ച്അപ്പുകള്‍ ഓവര്‍ റേറ്റഡ് ആണ്. ഏകദിനത്തിലും ടെസ്റ്റിലും അതില്‍ കാര്യമുണ്ടായേക്കാം. എന്നാല്‍ ട്വന്റി20കളില്‍ മാച്ച്അപ്പ്‌സില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ലോകകപ്പ് ജയിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ മറ്റ് പല ടൂര്‍ണമെന്റും ജയിച്ചിട്ടുണ്ട്. മാച്ച്അപ്പ്‌സിനെ ചൊല്ലി ഞാന്‍ ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ല എന്നും ഹര്‍ദിക് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com