'ഐപിഎല്ലാണ് എന്റെ കളി മാറ്റിയത്', ലങ്കക്കെതിരായ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ സ്റ്റോയ്‌നിസ് 

മെച്ചപ്പെട്ട ബാറ്റര്‍ എന്ന നിലയിലെ വികാസത്തിന് തന്നെ സഹായിച്ചത് ഐപിഎല്‍ ആണെന്ന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ സ്റ്റോയ്‌യ്‌നിസ്
സ്‌റ്റോയ്‌നിസ്/ഫോട്ടോ: എഎഫ്പി
സ്‌റ്റോയ്‌നിസ്/ഫോട്ടോ: എഎഫ്പി

ഹൊബാര്‍ട്ട്: മെച്ചപ്പെട്ട ബാറ്റര്‍ എന്ന നിലയിലെ വികാസത്തിന് തന്നെ സഹായിച്ചത് ഐപിഎല്‍ ആണെന്ന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ സ്റ്റോയ്‌നിസ്. ശ്രീലങ്കയ്‌ക്കെതിരെ 18 പന്തില്‍ നിന്ന് 58 റണ്‍സ് എടുത്ത് ടീമിനെ ജയം തൊടീച്ചതിന് പിന്നാലെയാണ് സ്റ്റോയ്‌നിസിന്റെ വാക്കുകള്‍. 

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പരിശീലകര്‍ ഐപിഎല്ലിലേക്ക് എത്തുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെത്തുന്നു. ഐപിഎല്ലില്‍ ഞാന്‍ ഏതാനും വര്‍ഷം ഏതാനും ടീമുകള്‍ക്ക് വേണ്ടി കളിച്ചു. അതിലൂടെ സ്പിന്നിന് എതിരെ എങ്ങനെ കളിക്കാം എന്നതില്‍ സാങ്കേതികത്വത്തിലും മാനസികാവസ്ഥയിലും മാറ്റം കൊണ്ടുവരാനായി. ഐപിഎല്‍ എന്നെ ഉറപ്പായും സഹായിച്ചിട്ടുണ്ട്, സ്റ്റോയ്‌നിസ് പറഞ്ഞു. 

ഓസീസ് താരത്തിന്റെ അതിവേഗ അര്‍ധ ശതകം സ്റ്റോയ്‌നിസിന്റെ പേരില്‍ 

ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഞാന്‍ ചെറുതായി അസ്വസ്ഥനായിരുന്നു. എന്നാല്‍ ഒരു ഇംപാക്ട് സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. സഹതാരങ്ങള്‍ക്ക് ഊര്‍ജം നല്‍കാനായി. ലങ്കയ്‌ക്കെതിരെ ഞങ്ങള്‍ നന്നായി തന്നെ പന്തെറിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. പവര്‍പ്ലേയില്‍ ഞങ്ങള്‍ നന്നായി ബൗള്‍ ചെയ്തു. ഏതാനും ഡെലിവറികളില്‍ ലങ്കന്‍ ബാറ്റേഴ്‌സ് ഉയര്‍ത്തിയടിച്ചത് ഗ്യാപ്പുകളില്‍ ആണ് വീണത്. എങ്കിലും ഞങ്ങളുടെ ബൗളിങ്ങില്‍ സംതൃപ്തിയുള്ളതായും സ്റ്റോയ്‌നിസ് പറഞ്ഞു. 

ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയെ ജയിപ്പിച്ച് കയറ്റിയതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി സ്‌റ്റോയ്‌നിസ് തന്റെ പേരില്‍ ചേര്‍ത്തു. ഏറ്റവും വേഗതയില്‍ ട്വന്റി20യില്‍ അര്‍ധ ശതകത്തിലേക്ക് എത്തിയ ഓസീസ് താരം എന്ന നേട്ടമാണ് സ്‌റ്റോയ്‌നിസ് സ്വന്തമാക്കിയത്. 

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഓസ്‌ട്രേലിയക്ക് ശ്രീലങ്കയ്‌ക്കെതിരായ ജയം നിര്‍ണായകമായിരുന്നു. സ്റ്റൊയ്‌നിസിന്റെ വെടിക്കെട്ടോടെ വേഗത്തില്‍ ജയം പിടിച്ചപ്പോള്‍ അത് നെറ്റ്‌റണ്‍റേറ്റിലും ഓസ്‌ട്രേലിയക്ക് ആശ്വാസമായി. എങ്കിലും -1.55 എന്ന നെറ്റ്‌റണ്‍റേറ്റുമായി ഗ്രൂപ്പ് ഒന്നില്‍ നാലാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com