ആദ്യം സാംപ, ഇപ്പോള്‍ വെയ്ഡ്; കോവിഡില്‍ വലഞ്ഞ് ഓസീസ് ക്രിക്കറ്റ്

നിലവില്‍ 15 അംഗ ഓസ്‌ട്രേലിയന്‍ ടീമില്‍ വെയ്ഡ് മാത്രമാണ് ഏക വിക്കറ്റ് കീപ്പര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ആശങ്കയായി കോവിഡ്. സ്പിന്നര്‍ ആദം സാംപയ്ക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡിനും കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക പോരിന് നാളെ ഇറങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിന് തൊട്ടുമുന്‍പാണ് വെയ്ഡിന്റെ പരിശോധനാ ഫലം പോസിറ്റീവായത്. 

നിലവില്‍ 15 അംഗ ഓസ്‌ട്രേലിയന്‍ ടീമില്‍ വെയ്ഡ് മാത്രമാണ് ഏക വിക്കറ്റ് കീപ്പര്‍. താരത്തിന് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ വെയ്ഡ് നാളെ ഇംഗ്ലണ്ടിനെതിരായ പോരില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന് പകരം മറ്റൊരാളെ ടീമിലെടുക്കേണ്ടതില്ലെന്നാണ് ഓസീസ് തീരുമാനം. വെയ്ഡ് കളിക്കുന്നില്ലെങ്കില്‍ ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരില്‍ ഒരാളെയും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. 

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഓസ്‌ട്രേലിയ രണ്ടാം പോരാട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് പ്രതീക്ഷ നീട്ടിയിരുന്നു. നാളെ ഇംഗ്ലണ്ടിനെതിരായ പോരാട്ടം ഓസീസിന് അതി നിര്‍ണായകമാണ്. അയര്‍ലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടിനും നാളെത്തെ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com