നിരാശ മറക്കാൻ കേരള ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ആവേശപ്പോര്; എതിരാളികൾ മുംബൈ സിറ്റി എഫ്സി

തുടർച്ചയായി രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് കൊമ്പൻമാർ ഹോം പോരിനിറങ്ങുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: ഉദ്ഘാടന പോരാട്ടത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഐഎസ്എല്ലിൽ ​​ഗംഭീരമായി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് തുടരെ രണ്ട് പോരുകൾ തോറ്റ് ഇന്ന് നാലാം മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നു. കൊച്ചി ജെഎൽഎൻ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. 

തുടർച്ചയായി രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് കൊമ്പൻമാർ ഹോം പോരിനിറങ്ങുന്നത്. മറുഭാ​ഗത്ത് മൂന്ന് കളികളിൽ ഒരു ജയവും രണ്ട് സമനിലയുമടക്കം അപരാജിതരായിട്ടാണ് മുംബൈ എത്തുന്നത്. ബ്ലാാസ്റ്റേഴ്സ് നിരയിൽ മലയാളി താരം രാഹുൽ ആദ്യ ഇലവനിൽ സ്ഥാനം നേടി.

കഴിഞ്ഞ രണ്ട് കളിയിലും ആദ്യം ഗോളടിച്ച് ലീഡ് നേടിയ ശേഷം മത്സരം കളഞ്ഞു കുളിച്ചതിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കലാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി. മോഹൻബഗാനെതിരേ അഞ്ച് ഗോളും ഒഡിഷക്കെതിരേ രണ്ട് ഗോളും വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ വിള്ളലുകൾ ഏറെയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com