ആദ്യ പകുതിയിൽ മുറിവേറ്റ് ബ്ലാസ്റ്റേഴ്സ്; മുംബൈ രണ്ട് ​ഗോളിന് മുന്നിൽ

തുടക്കം മുതൽ ആക്രമണ മൂഡിലായിരുന്നു മുംബൈ. ബ്ലാസ്റ്റേഴ്സ് പതിയെയാണ് മത്സരച്ചൂടിലേക്ക് വന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: തുടരെ രണ്ട് തോൽവികൾക്ക് പിന്നാലെ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തിരിച്ചടി. മുംബൈ സിറ്റി എഫ്സി രണ്ട് ​ഗോളുകൾക്ക് മുന്നിൽ. കളിയുടെ 21, 31 മിനിറ്റുകളിലാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് വല ചലിപ്പിച്ചത്. 

തുടക്കം മുതൽ ആക്രമണ മൂഡിലായിരുന്നു മുംബൈ. ബ്ലാസ്റ്റേഴ്സ് പതിയെയാണ് മത്സരച്ചൂടിലേക്ക് വന്നത്. 21ാം മിനിറ്റിൽ മെഹ്താബ് സിങും 31ൽ പെരേര ഡയസ് എന്നിവരാണ് വല ചലിപ്പിച്ചത്. 

21ാം മിനിറ്റില്‍ മുംബൈക്ക് ലഭിച്ച ഒരു കോര്‍ണറില്‍ നിന്നാണ് ആദ്യ ​ഗോൾ പിറന്നത്. ബ്ലാസ്‌റ്റേഴ്‌സ് ക്ലിയര്‍ ചെയ്യാന്‍ നോക്കിയ പന്ത് ബോക്‌സിലുണ്ടായിരുന്ന മെഹ്താബിന്റെ കാലിലെത്തി. താരത്തിന്റെ കരുത്തുറ്റ ഷോട്ടിനു മുന്നില്‍ കേരള ഗോള്‍കീപ്പര്‍ പ്രഭ്സുഖൻ സിങ് ​ഗിൽ നിസഹായനായി.

പത്ത് മിനിറ്റ് പിന്നിട്ടപ്പോൾ രണ്ടാം ​ഗോളും വന്നു. ഗ്രെഗ് സ്റ്റീവര്‍ട്ട് നല്‍കിയ ത്രൂബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ലെസ്‌കോവിച് വരുത്തിയ പിഴവ് മുതലെടുത്ത് പെരേര ഡയസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com