വീണ്ടും തിളങ്ങി കോഹ് ലി ;  പാകിസ്ഥാന് 182 റൺസ് വിജയലക്ഷ്യം 

കെ എൽ രാഹുൽ (28), രോഹിത് ശർമ (28) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു
അർദ്ധസെഞ്ചുറി നേടിയ കോഹ് ലി/ ചിത്രം: ട്വിറ്റർ
അർദ്ധസെഞ്ചുറി നേടിയ കോഹ് ലി/ ചിത്രം: ട്വിറ്റർ

ഷ്യ കപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. 44 പന്തിൽ 60 റൺസ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. കെ എൽ രാഹുൽ (28), രോഹിത് ശർമ (28) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 

പാകിസ്ഥാനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് കാപ്റ്റൻ രോഹിത് ശർമയും കെ എൽ രാഹുലും നൽകിയത്. 31 പന്തിൽ 54 റൺസടിച്ചശേഷമാണ് ഇരുവരും പിരിഞ്ഞത്. രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 16 പന്തിൽ നിന്ന് 28 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് ആദ്യ വിക്കറ്റ് വീഴ്ത്തി. ഏഴാം ഓവറിലെ ആദ്യ പന്തിൽ രാഹുലും പുറത്തായി. രണ്ട് സിക്‌സും ഒരു ഫോറുമടക്കം 20 പന്തിൽ നിന്ന് 28 റൺസെടുത്ത രാഹുലിനെ ഷദാബ് ഖാൻ ആണ് പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ 10 പന്തിൽ നിന്ന് 13 റൺസെടുത്ത് പുറത്തായി. കോഹ് ലിയും ഋഷഭ് പന്തും ചേർന്ന് സ്‌കോർ 126ൽ എത്തിച്ചു. 14-ാം ഓവറിൽ 12 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം 14 റൺസ് നേടി പന്തും ഔട്ടായി. 

രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ ദീപക് ഹൂഡ (16) മികച്ച പ്രകടനം കാഴ്ചവച്ചു. 37 റൺസാണ് കോഹ് ലി- ഹൂഡ സഖ്യം കൂട്ടിചേർത്തത്. ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു കോഹ് ലിയുടെ ഇന്നിംഗ്‌സ്. അവസാന ഓവറിൽ കോഹ് ലി റണ്ണൗട്ടായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com