150കിമീ വേഗതയുള്ള ഉമ്രാന്‍ മാലിക്ക് എവിടെ? ദീപക് ചഹറോ? രോഹിത്തിനോട് ഹര്‍ഭജന്റെ 4 ചോദ്യങ്ങള്‍

ഫൈനല്‍ കടക്കാതെ ഇന്ത്യ പുറത്തായേക്കും എന്ന സാഹചര്യം മുന്‍പില്‍ നില്‍ക്കെ രോഹിത്തിനും സംഘത്തിനും നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ഫൈനല്‍ കടക്കാതെ ഇന്ത്യ പുറത്തായേക്കും എന്ന സാഹചര്യം മുന്‍പില്‍ നില്‍ക്കെ രോഹിത്തിനും സംഘത്തിനും നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കൂട്ടത്തില്‍ ഇന്ത്യന്‍ ടീമിന് നേരെ നാല് ചോദ്യങ്ങള്‍ ഉന്നയിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ്. 

ഉമ്രാന്‍ മാലിക്(150കിമീ സ്പീഡ്) എവിടെ? ക്വാളിറ്റി സ്വിങ് ബൗളറായ ദീപക് ചഹര്‍ എന്തുകൊണ്ട് അവിടെ ഇല്ല? ഈ താരങ്ങള്‍ അവസരം അര്‍ഹിക്കുന്നില്ലേ? എന്തുകൊണ്ട് ദിനേശ് കാര്‍ത്തിക്കിന് തുടരെ അവസരം ലഭിക്കുന്നില്ല? നിരാശപ്പെടുത്തുന്നു, ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. 

ഏഷ്യാ കപ്പിനായി മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രമാണ് ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഇത് തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇതില്‍ ആവേശ് ഖാന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിട്ടതോടെ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ വെച്ചാണ് ഇന്ത്യ നിര്‍ണായക മത്സരങ്ങള്‍ കളിച്ചത്. 

പാകിസ്ഥാന് എതിരായ മത്സരത്തില്‍ മികവ് കാണിച്ച രവി ബിഷ്‌നോയ് ശ്രീലങ്കക്കെതിരായ ടീമില്‍ ഇടം നേടിയില്ല. പകരം അശ്വിനെയാണ് ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. മോശം ഫോമില്‍ കളിച്ചിരുന്ന ചഹല്‍ ശ്രീലങ്കക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടും കാര്യമുണ്ടായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com