ന്യൂയോര്‍ക്ക്: അഞ്ച് മണിക്കൂറും 15 മിനിറ്റും നീണ്ട പൊരിനൊടുവില്‍ യാനിക് സിന്നറിനെ വീഴ്ത്തി കാര്‍ലോസ് അല്‍കാരസ്. യുഎസ് ഓപ്പണ്‍ ചരിത്രത്തിലെ രണ്ടാമത്തെ ദൈര്‍ഘ്യമേറിയ മത്സരത്തിലൂടെ അല്‍കാരസ് സെമി ഉറപ്പിച്ചു.
പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരില്‍ 6-3, 6-7, 6-7,7-5,6-3 എന്ന സ്‌കോറിനാണ് അല്‍കാരസിന്റെ ജയം. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയാല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കും 19കാരനായ സ്പാനിഷ് താരം എത്തും.
എങ്ങനെ ഇത് സാധ്യമായി എന്ന് അറിയില്ല. ആത്മവിശ്വാസത്തോടെയിരിക്കുക എന്നതാണ് പ്രധാനം. എന്റെ കളിയില്‍ ഞാന്‍ വിശ്വസിക്കുന്നു. ശാന്തനായിരിക്കാനാണ് കളിയില്‍ ഉടനീളം ഞാന്‍ ശ്രമിച്ചത്. എന്നാല്‍ അത് പ്രയാസമേറിയതായിരുന്നു, അല്‍കാരസ് പറയുന്നു.
അമേരിക്കയുടെ ടിയാഫോയാണ് സെമിയില്‍ മൂന്നാം സീഡായ അല്‍കാരസിന്റെ എതിരാളി. യുഎസ് ഓപ്പണ്‍ കിരീടം ഇത്തവണ ഇതുവരെ ഈ നേട്ടത്തിലേക്ക് എത്താത്തൊരു താരത്തിന്റെ കൈകളിലേക്ക് വരുമെന്ന് ഉറപ്പായി കഴിഞ്ഞു. നോര്‍വേയുടെ റുഡും റഷ്യയുടെ കരേനുമാണ് സെമിയില്‍ നേരിടുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക