ടെന്നീസിൽ പുതു ചരിത്രം; റൂഡിനെ വീഴ്ത്തി അൽകരാസ്; യുഎസ് ഓപ്പൺ കിരീടം 19കാരന്

പുരുഷ ടെന്നീസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അൽകരാസിനെ തേടിയെത്തി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ പുത്തൻ ടെന്നീസ് സെൻസേഷൻ സ്പെയിനിന്റെ കാർലോസ് അൽകരാസിന്റെ മുത്തം. ഫൈനൽ പോരിൽ നോർവെയുടെ കാസ്പർ റൂഡിനെ പരാജയപ്പെടുത്തിയാണ് 19കാരനായ അൽകരാസ് കന്നി ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. സ്കോർ: 6– 4, 2– 6, 7– 6 (7-1), 6– 3. 

ഇതോടെ പുരുഷ ടെന്നീസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അൽകരാസിനെ തേടിയെത്തി. 2001ൽ 20ാം വയസിൽ ഒന്നാം നമ്പറായ ഓസ്ട്രേലിയക്കാരൻ‌ ലെയ്‌ട്ടൻ ഹ്യുയിറ്റിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ്. 

റാഫേൽ നദാലിനെയടക്കം അട്ടിമറിച്ചെത്തിയ യുഎസ് താരം ഫ്രാൻസിസ് ടിഫോയെ സെമിയിൽ തോൽപിച്ചാണ് അൽകാരാസ് തന്റെ കന്നി ഗ്രാൻഡ്സ്ലാം ഫൈനലിന് യോഗ്യത നേടിയത്. റഷ്യയുടെ കാരൻ ഖചനോവിനെ തോൽ‌പിച്ചാണ് അഞ്ചാം സീ‍ഡ് കാസ്പർ റൂ‍‍ഡിന്റെ ഫൈനൽ പ്രവേശം. റൂ‍ഡിന്റെ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com