അവസരങ്ങള്‍ നഷ്ടപ്പെടുത്തി ലെവന്‍ഡോസ്‌കി; ബയേണിന് മുന്‍പില്‍ വീണ്ടും വീണ് ബാഴ്‌സ 

ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇത്തവണ ബാഴ്‌സക്കെതിരെ ബയേണ്‍ ജയം പിടിച്ചത്
ബയേണിന്റെ ലുകാസും തമ്മിലെ പന്തിനായുള്ള പോരാട്ടം/ഫോട്ടോ: എഎഫ്പി
ബയേണിന്റെ ലുകാസും തമ്മിലെ പന്തിനായുള്ള പോരാട്ടം/ഫോട്ടോ: എഎഫ്പി

മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും ബയേണിന് മുന്‍പില്‍ വീണ് ബാഴ്‌സ. ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇത്തവണ ബാഴ്‌സക്കെതിരെ ബയേണ്‍ ജയം പിടിച്ചത്. അവസരങ്ങള്‍ മുതലാക്കാന്‍ ലെവന്‍ഡോസ്‌കിക്ക് കഴിയാതിരുന്നതോടെ ബയേണിന് എതിരെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ വല കുലുക്കാന്‍ ബാഴ്‌സയ്ക്കായില്ല. 

ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സയ്ക്ക് മേല്‍ ഇരട്ട പ്രഹരം ഏല്‍പ്പിക്കാന്‍ ബയേണിനായി. 50ാം മിനിറ്റില്‍ കിമ്മിച്ചിന്റെ കോര്‍ണറില്‍ നിന്ന് ഹെഡ്ഡറിലൂടെ ലുകാസ് ഹെര്‍ണാണ്ടസ് ബയേണിനായി ആദ്യ ഗോള്‍ നേടി. 

ആദ്യ ഗോള്‍ നേടി നാല് മിനിറ്റ് തികയുന്നതിന് മുന്‍പ് വീണ്ടും ബയേണ്‍ വല കുലുക്കിയെത്തി. ലെരോയ് സാനെയാണ് ബയേണിന്റെ ലീഡ് ഉയര്‍ത്തിയത്. മത്സരത്തില്‍ ബയേണില്‍ നിന്ന് 13 ഷോട്ടുകള്‍ വന്നപ്പോള്‍ 18 ഷോട്ടുകളാണ് ബാഴ്‌സയില്‍ നിന്ന് വന്നത്. ഇരു ടീമുകള്‍ക്കും ഓണ്‍ ടാര്‍ഗറ്റിലേക്ക് നാല് ഷോട്ടുകള്‍ വീതം എത്തിയെങ്കിലും ബയേണിന് മാത്രമാണ് അതില്‍ ഗോള്‍ വല കുലുക്കാനായത്. 

ഗ്രൂപ്പ് സീയില്‍ വിക്ടോറിയ പ്ലസനെതിരെ ഇന്റര്‍ മിലാന്‍ 2-0ന്റെ ഡയം നേടി. രണ്ട് കളിയില്‍ നിന്ന് ആറ് ജയവുമായി ബയേണ്‍ ആണ് ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് പോയിന്റുമായി ഇന്റര്‍ മിലാനും ബാഴ്‌സയും രണ്ടും മൂന്നും സ്ഥാനങ്ങളിലും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com