'സഞ്ജു ചേട്ടന്‍ ഞങ്ങള്‍ക്ക് ദൈവത്തെ പോലെ'; മലയാളി റണ്‍വേട്ടക്കാരന്‍ രോഹന്‍ പറയുന്നു

ഇവിടം വരെ എത്താനായത് തന്നെ വലിയ ഭാഗ്യമായി കാണുന്നു. ടിവിയില്‍ മാത്രം നമ്മള്‍ കണ്ടിരുന്ന മായങ്ക്, വിഹാരി എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ കളിക്കാനായി
രോഹന്‍ കുന്നുമ്മല്‍, സഞ്ജു സാംസണ്‍/ഫോട്ടോ: ട്വിറ്റര്‍
രോഹന്‍ കുന്നുമ്മല്‍, സഞ്ജു സാംസണ്‍/ഫോട്ടോ: ട്വിറ്റര്‍

സേലം: ദുലീപ് ട്രോഫിയില്‍ മിന്നും ബാറ്റിങ്ങുമായി നിറയുകയാണ് മലയാളി താരം രോഹന്‍ കുന്നുമ്മല്‍. ദുലീപ് ട്രോഫിയിലെ തന്റെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി കുറിച്ച രോഹന്‍ സൗത്ത് സോണിന് എതിരെ രണ്ടാം ഇന്നിങ്‌സില്‍ 77 റണ്‍സ് നേടിയും സൗത്ത് സോണിന് തുണയായി. ഈ സമയം സഞ്ജു സാംസണിനെ കുറിച്ചും പ്രതികരിക്കുകയാണ് രോഹന്‍ കുന്നുമ്മല്‍. 

ഞങ്ങള്‍ക്കെല്ലാം ദൈവത്തെ പോലെയാണ് സഞ്ജു. ഞങ്ങള്‍ക്കെല്ലാം ഏത് സമയത്തും സഞ്ജുവിനെ വിളിക്കാനാവുന്നു. ഐപിഎല്ലിലെ ക്യാപ്റ്റനാണ് സഞ്ജു. എന്നിട്ടും ഏത് സമയത്തും സഞ്ജുവിനെ വിളിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്. മത്സരത്തെ സഞ്ജു സമീപിക്കുന്ന വിധം വ്യത്യസ്തമാണെന്നും രോഹന്‍ പറയുന്നു. 

ഇവിടം വരെ എത്താനായത് തന്നെ വലിയ ഭാഗ്യമായി കാണുന്നു. ടിവിയില്‍ മാത്രം നമ്മള്‍ കണ്ടിരുന്ന മായങ്ക്, വിഹാരി എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ കളിക്കാനായി. അവരുടെ സാന്നിധ്യം നമ്മുടെ ആത്മവിശ്വാസം കൂട്ടുന്നതായും രോഹന്‍ പറഞ്ഞു. 

സൗത്ത് സോണിനായി സെമിയില്‍ ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ് ആണ് രോഹന്‍ നേടിയത്. ദുലിപ് ട്രോഫിയില്‍ ഒരു കേരളാ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ് രോഹന്‍ നേടിയത്. 2016-17ല്‍ വിനൂ മങ്കാദ് ട്രോഫിയില്‍ രോഹന്‍ റണ്‍വാരിയിരുന്നു. ഇന്ത്യന്‍ യുവ താരങ്ങളായ ശുഭ്മന്‍ ഗില്‍, പ്രിഥ്വി ഷാ എന്നിവരെയെല്ലാം മറികടന്നായിരുന്നു ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com