'വിക്കറ്റ് കീപ്പര്‍ സ്ഥാനവും നഷ്ടമായി, ഇതോടെ മറ്റൊരു ബാറ്ററും ചെയ്യാത്തത് പന്ത് ചെയ്തു'; ആര്‍ ശ്രീധറിന്റെ വെളിപ്പെടുത്തല്‍

പന്തിനെ ബെഞ്ചിലിരുത്തിയപ്പോള്‍ ടീമിലേക്ക് മടങ്ങി എത്താനായി പന്ത് നടത്തിയ ശ്രമങ്ങളിലേക്കാണ് ആര്‍ ശ്രീധര്‍ വിരല്‍ ചൂണ്ടുന്നത്
വിരാട് കോഹ്‌ലി, ഋഷഭ് പന്ത്,രോഹിത്/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി, ഋഷഭ് പന്ത്,രോഹിത്/ഫോട്ടോ: എഎഫ്പി

മുംബൈ: വിക്കറ്റ് കീപ്പിങ്ങില്‍ മികവിലേക്ക് എത്താന്‍ ഋഷഭ് പന്ത് നടത്തിയ കഠിനാധ്വാനത്തിലേക്ക് വിരല്‍ ചൂണ്ടി ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍. സാഹയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി പന്തിനെ ബെഞ്ചിലിരുത്തിയപ്പോള്‍ ടീമിലേക്ക് മടങ്ങി എത്താനായി പന്ത് നടത്തിയ ശ്രമങ്ങളിലേക്കാണ് ആര്‍ ശ്രീധര്‍ വിരല്‍ ചൂണ്ടുന്നത്. 

കോവിഡ് കാലത്ത് ഋഷഭ് പന്ത് വീട്ടില്‍ പരിശീലനം നടത്തി കഠിനാധ്വാനം ചെയ്തു. അതിന് പിന്നാലെ വന്ന പ്രീമിയര്‍ ലീഗ് സീസണ്‍ പന്തിന് മികച്ചതായിരുന്നില്ല. കെ എല്‍ രാഹുല്‍ ടീം വിക്കറ്റ് കീപ്പറായപ്പോള്‍ പന്തിന് വിക്കറ്റ് കീപ്പിങ് സ്ഥാനവും നഷ്ടമായി. എന്നാല്‍ ഒരുപാട് ശ്രമങ്ങള്‍ക്കൊടുവില്‍ പന്ത് കൂടുതല്‍ മികച്ചതായി തിരിച്ചെത്തി. ഓസീസ് പരമ്പരയുടെ സമയത്തും പന്ത് വളരെ അധികം കഠിനാധ്വാനം ചെയ്തു, ആര്‍ ശ്രീധര്‍ പറയുന്നു. 

പരിശീലനം നടത്തുമ്പോള്‍ വിക്കറ്റ് കീപ്പിങ്ങ് മെച്ചപ്പെടുത്തുന്നതില്‍ മാത്രമായിരുന്നു പന്തിന്റെ ശ്രദ്ധ. ബാറ്റിങ് സെഷന് ഇറങ്ങാതെ പന്ത് വിക്കറ്റ് കീപ്പിങ്ങില്‍ മാത്രം പരിശീലനം നടത്തി. ആധുനിക ക്രിക്കറ്റില്‍ ഒരാളും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല. പന്ത് നടത്തിയ പരിശീലനങ്ങളെ കുറിച്ച് ഒരു പുസ്തകം തന്നെ എനിക്ക് എഴുതാന്‍ സാധിക്കും, ആര്‍ ശ്രീധര്‍ പറയുന്നു.

വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഉയരങ്ങളിലേക്കാണ് പന്ത് പോവുന്നത്. പന്തിന്റെ ആ മാറ്റത്തിന്റെ യാത്രയില്‍ ചെറിയ ഭാഗമാവാനും എനിക്ക് സാധിച്ചു. മികച്ച വിക്കറ്റ് കീപ്പറായി പന്ത് മാറുന്നത് കാണാനുള്ള ഭാഗ്യം തനിക്കുണ്ടായതായും ശ്രീധര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com