'ആദ്യ 9 വിക്കറ്റിനെ കുറിച്ച്‌ ചോദിക്കുന്നില്ലേ?' മാസ് മറുപടിയുമായി ഹര്‍മന്‍പ്രീത് കൗര്‍

'എന്റെ കളിക്കാരെ ഞാന്‍ പിന്തുണയ്ക്കും. നിയമത്തിന് പുറത്ത് നിന്ന് ഒന്നും ദീപ്തി ചെയ്തിട്ടില്ല'
ഹര്‍മന്‍പ്രീത് കൗര്‍/വീഡിയോ ദൃശ്യം
ഹര്‍മന്‍പ്രീത് കൗര്‍/വീഡിയോ ദൃശ്യം

ലണ്ടന്‍: ഇംഗ്ലണ്ട് താരത്തെ ഇന്ത്യന്‍ സ്പിന്നര്‍ ദീപ്തി ശര്‍മ മങ്കാദിങ് ചെയ്തതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. വിവാദം ശക്തമാവുന്നതിന് ഇടയില്‍ മത്സരത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറില്‍ നിന്ന് വന്ന പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ആദ്യം മങ്കാദിങ്ങിനെ കുറിച്ച് വന്ന ചോദ്യത്തെ പൂര്‍ണമായും അവഗണിച്ച് ഹര്‍മന്‍ ഉത്തരം നല്‍കിയത് ഇങ്ങനെ, ''ബാറ്റിങ്ങിന് ദുഷ്‌കരമായ പിച്ചായിരുന്നു ഇത്. ഞങ്ങളുടെ ബാറ്റേഴ്‌സ് അവരുടെ ജോലി ചെയ്തു. ആദ്യ നാല് വിക്കറ്റ് വീണതോടെ 170 എന്ന ടോട്ടലാണ് ഞങ്ങള്‍ ലക്ഷ്യം വെച്ചത്. പിന്നെ വിക്കറ്റ് വീഴ്ത്താന്‍ പ്രാപ്തമായ പേസ്, സ്പിന്‍ കരുത്ത് ഞങ്ങള്‍ക്കുണ്ടെന്ന് അറിയാമായിരുന്നു. കളി കയ്യില്‍ നിന്ന് പോയി എന്ന് ഒരു ഘട്ടത്തിലും തോന്നിയില്ല...''

പിന്നാലെ മങ്കാദിങ്ങിനെ കുറിച്ചുള്ള ചോദ്യം അവതാരകന്‍ വീണ്ടും ഹര്‍മനെ
ഓര്‍മിപ്പിച്ചു. ''10 വിക്കറ്റിനെ കുറിച്ചും നിങ്ങള്‍ ചോദിക്കും എന്നാണ് ഞാന്‍ കരുതിയത്. അത് വീഴ്ത്തുക എന്നത് എളുപ്പമല്ല. ഇത് കളിയുടെ ഭാഗമാണ്. ഇവിടെ ഞങ്ങളൊന്നും പുതിയതായി ചെയ്തില്ല. നിങ്ങളുടെ അവബോധമാണ് ഇവിടെ പ്രകടമാവുന്നത്. എന്റെ കളിക്കാരെ ഞാന്‍ പിന്തുണയ്ക്കും. നിയമത്തിന് പുറത്ത് നിന്ന് ഒന്നും ദീപ്തി ചെയ്തിട്ടില്ല'', ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com