ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നു? ചിലത് പറയാനുണ്ടെന്ന് ധോനി

ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം ആണോ ധോനിയില്‍ നിന്ന് വരാന്‍ പോകുന്നത് എന്നാണ് ആരാധകരുടെ ചോദ്യം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റാഞ്ചി: ആരാധകരെ ആകാംക്ഷയിലാക്കി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് ചില വാര്‍ത്തകള്‍ നിങ്ങളോട് പറയാനുണ്ട് എന്നാണ് ധോനി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം ആണോ ധോനിയില്‍ നിന്ന് വരാന്‍ പോകുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ബിസിനസ് സംരംഭത്തെ കുറിച്ച് പറയാനായിരിക്കുമോ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്റെ വരവ് എന്നും അറിയേണ്ടതുണ്ട്. 

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ക്ക് മുന്‍പില്‍ വെച്ച് വിടപറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ധോനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ തുടരാന്‍ ധോനി താത്പര്യപ്പെടുന്നില്ല എന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. എന്നാല്‍ ധോനി അടുത്ത സീസണിലും ചെന്നൈക്ക് വേണ്ടി കളിക്കും എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com