തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; 5 വിക്കറ്റുകള്‍ നഷ്ടം

ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടുവിക്കറ്റുകള്‍ നഷ്ടം
ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ കൊയ്ത അര്‍ഷ്ദീപ് സിങ്ങിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍, image credit: bcci
ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ കൊയ്ത അര്‍ഷ്ദീപ് സിങ്ങിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍, image credit: bcci

തിരുവനന്തപുരം:ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. പത്തു റണ്‍സ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ എട്ടുപന്തിനിടെ ഓപ്പണര്‍മാരായ ക്വിറ്റണ്‍ ഡിക്കോക്കും ടെംബ ബൗമയും പുറത്തായി. 

ക്യാപ്റ്റന്‍ ടെംബയെ ചാഹര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. അര്‍ഷ്ദീപ് സിങ്ങിനാണ് ഡിക്കോക്കിന്റെ വിക്കറ്റ്. ഡേവിഡ് മില്ലര്‍, റിലീ റോസോവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. മൂന്ന് വിക്കറ്റ് നേട്ടവുമായി അര്‍ഷ്ദീപ് സിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ ആഘാതം സൃഷ്ടിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡി​ങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്.

രോഹിത് ശര്‍മ നേതൃത്വം നൽകുന്ന ടീമിൽ ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചാഹലും ഹാര്‍ദിക്ക് പാണ്ഡ്യയും ഭുവനേശ്വറും ഇല്ല. ഋഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ടീമിലിടം നേടി.ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംഘവും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com