കൊളംബിയന്‍ മുന്‍ ക്യാപ്റ്റന്‍ ഫ്രെഡ്ഡി റിങ്കണ്‍ അന്തരിച്ചു; വിടപറയല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 11:31 AM |
Last Updated: 14th April 2022 11:34 AM | A+A A- |

2000ല്‍ നടന്ന മത്സരത്തില്‍ ഫ്രഡ്ഡി റിങ്കണിനെ ചലഞ്ച് ചെയ്യുന്ന ഡീഗോ സിമിയോണ്‍/ഫോട്ടോ: എഎഫ്പി
കാലി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊളംബിയന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഫ്രെഡ്ഡി റിങ്കണ്‍(55) അന്തരിച്ചു. കഴിഞ്ഞ ദിവസം റിങ്കണ്‍ ഓടിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് റിങ്കണ്‍ ചികിത്സയിലായിരുന്നത്. ഫ്രെഡ്ഡി റിങ്കണിനൊപ്പം കാറിലുണ്ടായ മറ്റ് 4 പേര്‍ക്കും പരിക്കേറ്റു. 1990 മുതല്‍ 2001 വരെ കൊളംബിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ തലമുറയിലെ മധ്യനിര താരമായിരുന്നു റിങ്കണ്‍.

1993ല്‍ അര്‍ജന്റീനയെ 5-0ന് തകര്‍ത്ത കളിയിലും ഗോള്‍ നേടി
കൊളംബിയക്ക് വേണ്ടി മൂന്ന് ലോകകപ്പുകളില്‍ കളിച്ചു. 1990,1994,1998 വര്‍ഷങ്ങളില്‍ തുടരെ കൊളംബിയയെ ലോകകപ്പിലേക്ക് എത്തിക്കാന്‍ റിങ്കണിന് കഴിഞ്ഞു. രാജ്യാന്തര കരിയറില്‍ 17 ഗോളുകളാണ് താരം നേടിയത്.
1993ല്‍ ബ്യൂണസ് ഐറിസില്‍ വെച്ച് അര്‍ജന്റീനയെ 5-0ന് കൊളംബിയ തോല്‍പ്പിച്ചപ്പോഴും സ്‌കോര്‍ ഷീറ്റില്‍ റിങ്കണിന്റെ പേരുണ്ടായി.
ക്ലബ് കരിയറില്‍ റയല്‍ മാഡ്രിഡ്, നാപോളി എന്നീ ടീമുകള്‍ക്കായി ബൂട്ടണിഞ്ഞു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ