മരണഗ്രൂപ്പില്‍ ബാഴ്‌സ; ചാമ്പ്യന്‍സ് ലീഗ് ചിത്രം തെളിഞ്ഞു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2022 10:00 AM  |  

Last Updated: 26th August 2022 10:00 AM  |   A+A-   |  

champions_league

ചാമ്പ്യന്‍സ് ലീഗ് ഡ്രോ/ഫോട്ടോ: എഎഫ്പി

 

ഇസ്താംബുള്‍: അടുത്ത 9 മാസം പോര് കനക്കും എന്ന് വ്യക്തമാക്കി ചാമ്പ്യന്‍സ് ലീഗ് ഡ്രോ. മരണഗ്രൂപ്പായി മാറിയ ഗ്രൂപ്പ് സിയാണ് ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത്. ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ബാഴ്‌സയ്ക്ക് ഇത്തവണയും കാര്യങ്ങള്‍ എളുപ്പമാവില്ല എന്ന സൂചനയാണ് വരുന്നത്. 

ബുണ്ടസ് ലീഗ ചാമ്പ്യന്‍ ബയേണ്‍, ഇറ്റാലിയന്‍ വമ്പന്‍ ഇന്റര്‍ മിലാന്‍, ചെക്ക് റിപ്പബ്ലിക് ക്ലബായ വിക്ടോറിയ പ്ലാസന്‍ എന്നിവരാണ് ബാഴ്‌സക്കൊപ്പം ഗ്രൂപ്പ് സിയിലുള്ളത്. ബയേണ്‍ വിട്ട് ഈ സീസണില്‍ ബാഴ്‌സയിലേക്ക് ചേക്കേറിയ ലെവന്‍ഡോസ്‌കിക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തന്റെ മുന്‍ ക്ലബിനെതിരെ കളിക്കേണ്ടി വരുമെന്ന് വ്യക്തം. 

ഗ്രൂപ്പ് എ- ലിവര്‍പൂള്‍, നാപ്പോളി, അയാക്‌സ്, റേഞ്ചേഴ്‌സ് 
ഗ്രൂപ്പ് ബി- പോര്‍ട്ടോ, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍കുസെന്‍, ക്ലബ് ബ്രൂഗ്
ഗ്രൂപ്പ് സി-ബയേണ്‍, ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, വിക്ടോറിയ പ്ലസെന്‍
ഗ്രൂപ്പ് ഡി-ഫ്രാങ്ക്ഫര്‍ട്ട്, ടോട്ടന്‍ഹാം, സ്‌പോര്‍ട്ടിങ്, ഓളിമ്പിക് ഡെ മാഴ്‌സെലെ
ഗ്രൂപ്പ് ഇ-എ സി മിലാന്‍, ചെല്‍സി, സാല്‍സ്ബര്‍ഗ്, ഡൈനാമോ സാഗ്രെബ്
ഗ്രൂപ്പ് എഫ്-റയല്‍ മാഡ്രിഡ്, ലെയ്പ്‌സിഗ്, ഷക്തര്‍ സെല്‍റ്റിക്
ഗ്രൂപ്പ് ജി-മാഞ്ചസ്റ്റര്‍ സിറ്റി, സെവിയ, ഡോര്‍ട്ട്മുണ്ട്, എഫ്‌സി കോപ്പന്‍ഹേഗന്‍

ഗ്രൂപ്പ് ഇയില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ എസി മിലാനും നേര്‍ക്കുനേര്‍ വരുന്നതും ആവേശം കൂട്ടും.  മാഞ്ചസ്റ്റര്‍ സിറ്റി-ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പോര് വരുമ്പോള്‍ എര്‍ലിങ് ഹാലന്‍ഡും തന്റെ പഴയ ക്ലബിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നേര്‍ക്കുനേര്‍ വരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

യാത്രാ വിലക്ക്; ജോക്കോവിചിന് യുഎസ് ഓപ്പണും നഷ്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ