എന്തുകൊണ്ട് ജപ്പാന്റെ ഗോള്‍ അനുവദിച്ചു? വാറില്‍ പരിഗണിച്ചത് ഏരിയല്‍ വ്യൂ? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 10:26 AM  |  

Last Updated: 02nd December 2022 10:29 AM  |   A+A-   |  

japan_goal

വീഡിയോ ദൃശ്യം

 

ദോഹ: 2-1ന് സ്‌പെയ്‌നെ ജപ്പാന്‍ വീഴ്ത്തിയ മത്സരത്തില്‍സ 51ാം മിനിറ്റില്‍ വന്ന തനകയുടെ ഗോളാണ് ഫുട്‌ബോള്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ടച്ച് ലൈന്‍ കടന്ന് പോയ പന്തില്‍ നിന്നാണ് ജപ്പാന്റെ രണ്ടാം ഗോള്‍ വന്നതെന്ന വിമര്‍ശനവുമായി ഒരുകൂട്ടര്‍. എന്നാല്‍ ടച്ച് ലൈന്‍ മുഴുവനായി കടന്നിട്ടില്ലെന്ന വാദവുമായി മറ്റൊരു കൂട്ടവും. എന്തുകൊണ്ട് വാറില്‍ ഗോള്‍ അനുവദിച്ചു? 

ഏരിയല്‍ വ്യൂ ആണ് ഇവിടെ ടച്ച് ലൈന്‍ കടന്നോ എന്ന നിര്‍ണയിക്കാന്‍ പരിഗണിക്കുന്നത് എന്നാണ് സൂചന. ഫിഫയുടെ പുതിയ ട്രാക്കിങ് സാങ്കേതിക വിദ്യയിലൂടെ പന്ത് ടച്ച് ലൈനിന് പുറത്താണോ അല്ലയോ എന്ന് കണ്ടെത്താനാവില്ല. ഗോള്‍ ലൈന്‍ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിലെ ക്യാമറ ലെവല്‍ ദൃശ്യങ്ങളില്‍ പന്ത് പൂര്‍ണമായും ടച്ച് ലൈനിന് പുറത്താവുന്നില്ല. ഇതോടെയാണ് അസിസ്റ്റന്റ് റഫറിയുടെ തീരുമാനം മറികടന്ന് ഗോള്‍ അനുവദിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  

വാറില്‍ പരിഗണിച്ച ദൃശ്യം?

ഇവിടെ വാറില്‍ റഫറിക്ക് മുന്‍പില്‍ വന്ന ദൃശ്യങ്ങള്‍ ഏതെന്ന് വ്യക്തമല്ല. പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ളവയില്‍ വാറില്‍ റഫറിക്ക് മുന്‍പിലെത്തുന്ന ദൃശ്യങ്ങള്‍ ആരാധകരേയും കാണിക്കാറുണ്ട്. ജപ്പാന്റെ ഗോള്‍ പരിശോധനയില്‍ റഫറി കണ്ട ദൃശ്യങ്ങളും ഇപ്പോള്‍ ആരാധകര്‍ക്ക് മുന്‍പില്‍ നിറയുന്ന ദൃശ്യങ്ങളും ഒന്നാണോയെന്ന ചോദ്യവും ഉയരുന്നു. ജപ്പാന്റെ രണ്ടാം ഗോള്‍ അനുവദിക്കാന്‍ വാറില്‍ റഫറി കണ്ട ദൃശ്യം ഫിഫ പുറത്തുവിടണം എന്ന ആവശ്യം ശക്തമായി കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തല താഴ്ത്തി ചുവന്ന ചെകുത്താന്മാര്‍; നിരാശയോടെ സുവര്‍ണസംഘം;  കണക്കില്‍ത്തട്ടി മുന്‍ ചാമ്പ്യന്മാരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ