രഞ്ജിയില്‍ സഞ്ജു നയിക്കും; ടീമിനെ പ്രഖ്യാപിച്ച് കേരളം

ആദ്യ മത്സരം ഈ മാസം 13നും രണ്ടാം പോരാട്ടം ഈ മാസം 20നും നടക്കും. ഝാര്‍ഖണ്ഡാണ് ആദ്യ ഏതിരാളികള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ ടീമുകള്‍ക്കെതിരായ പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സിജോമോന്‍ ജോസഫാണ് വൈസ് ക്യാപ്റ്റന്‍.

ആദ്യ മത്സരം ഈ മാസം 13നും രണ്ടാം പോരാട്ടം ഈ മാസം 20നും നടക്കും. ഝാര്‍ഖണ്ഡാണ് ആദ്യ ഏതിരാളികള്‍. രണ്ടാം പോരിലാണ് രാജസ്ഥാനുമായി ഏറ്റുമുട്ടുന്നത്. 

കൃഷ്ണപ്രസാദ്, ഷോണ്‍ റോജര്‍, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ സുരേഷ് എന്നിവരാണ് പുതുമുഖങ്ങള്‍. രോഹന്‍ എസ് കുന്നുമ്മല്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ജലജ് സക്‌സേന എന്നിവരടക്കമുള്ള താരങ്ങളും ടീമിലുണ്ട്. ടിനു യോഹന്നാനാണ് ടീമിന്റെ കോച്ച്.

ഗോവ, സര്‍വീസസ്, കര്‍ണാടക ടീമുകള്‍ക്കെതിരെയും കേരളം മത്സരിക്കാനിറങ്ങും. കേരളത്തില്‍ തന്നെയാണ് ഈ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍. ഗോവക്കെതിരെ ജനുവരി മൂന്ന് മുതല്‍ ആറ് വരെയാണ് പോരാട്ടം. സര്‍വീസസുമായി പത്ത് മുതല്‍ 13 വരെയും കര്‍ണാടകക്കെതിരെ 17 മുതല്‍ 20 വരെയും മത്സരം നടക്കും. 

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സിജോമോന്‍ ജോസഫ്, രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, വത്സല്‍ ഗോവിന്ദ്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, എംഡി നിധീഷ്, എഫ് ഫനൂസ്, എന്‍പി ബേസില്‍, വൈശാഖ് ചന്ദ്രന്‍, എസ് സച്ചിന്‍, പി രാഹുല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com