ഇന്ന് എന്താണ് നിങ്ങളുടെ സുഹൃത്ത് നിങ്ങളോട് ചെയ്തത്? പോര്‍ച്ചുഗല്‍ കോച്ചിനെതിരെ ജോര്‍ജീന

'ഒടുവില്‍ അദ്ദേഹം തന്നെ നിങ്ങളെ ഗ്രൗണ്ടിലിറക്കിയപ്പോള്‍ കണ്ടതാണ് കളി മാറിയ വിധം'
ജോര്‍ജീന, ക്രിസ്റ്റിയാനോ/ഫോട്ടോ: എഎഫ്പി
ജോര്‍ജീന, ക്രിസ്റ്റിയാനോ/ഫോട്ടോ: എഎഫ്പി

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്ക് മുന്‍പില്‍ വീണ് പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെ പരിശീലകനെതിരെ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗേള്‍ഫ്രണ്ട് ജോര്‍ജീന. ഇന്ന് നിങ്ങളുടെ സുഹൃത്തും പരിശീലകനും തെറ്റായ തീരുമാനം എടുത്തു എന്നാണ് ജോര്‍ജീന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. 

നിങ്ങള്‍ ഒരുപാട് ബഹുമാനിക്കുന്ന ആ സുഹൃത്ത്. ഒടുവില്‍ അദ്ദേഹം തന്നെ നിങ്ങളെ ഗ്രൗണ്ടിലിറക്കിയപ്പോള്‍ കണ്ടതാണ് കളി മാറിയ വിധം. എന്നാല്‍ അപ്പോഴേക്കും വൈകി പോയി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ നിങ്ങള്‍ക്ക് വിലകുറച്ച് കാണാനാവില്ല. ഏറ്റവും ശക്തിയുള്ള ആയുധമാണത്. ജീവതം നമ്മെ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഇന്ന് നമ്മള്‍ തോല്‍ക്കുകയല്ല, പഠിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ നിങ്ങളെ ആരാധിക്കുന്നു, ഇന്‍സ്റ്റാ സ്റ്റോറിയില്‍ ജോര്‍ജീന കുറിച്ചു. 

മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ 52ാം മിനിറ്റിലാണ് ക്രിസ്റ്റിയാനോയെ സാന്റോസ് കളത്തിലിറക്കിയത്. പ്രീക്വാര്‍ട്ടറിലും ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ പരിശീലകന്‍ തയ്യാറായില്ല. ക്രിസ്റ്റ്യാനോയെ സബ്‌സ്റ്റിറ്റിയൂട്ട് ആയി കൊണ്ടുവരിക ടീമിന്റെ തന്ത്രമാണ് എന്നാണ് സാന്റോസ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com