440 കോടി രൂപ; ലോകകപ്പില്‍ മിന്നിയ ഗാക്‌പോയെ റാഞ്ചി ലിവര്‍പൂള്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറികടന്ന് ലോകകപ്പിലെ മിന്നും താരമായി മാറിയ കോഡി ഗാക്‌പോയെ സ്വന്തമാക്കി ലിവര്‍പൂള്‍
ഗാക്‌പോ/ഫോട്ടോ: ട്വിറ്റർ
ഗാക്‌പോ/ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറികടന്ന് ലോകകപ്പിലെ മിന്നും താരമായി മാറിയ കോഡി ഗാക്‌പോയെ സ്വന്തമാക്കി ലിവര്‍പൂള്‍. 440 കോടി രൂപയ്ക്കാണ് (44 മില്യണ്‍ പൗണ്ട്) നെതര്‍ലന്‍ഡ്‌സിന്റെ മുന്നേറ്റ നിര താരം ലിവര്‍പൂളിലേക്ക് വരുന്നത്. 

ഗാക്‌പോയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ലിവര്‍പൂളുമായി ധാരണയിലെത്തിയതായി പിഎസ്‌വി ഐന്തോവന്‍ അറിയിച്ചു. എത്രയാണ് ഗാക്‌പോയുടെ ട്രാന്‍സ്ഫര്‍ തുക എന്ന് ഇരു ക്ലബുകളും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പിഎസ്‌വിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയാണെന്ന് പിഎസ് വി ജനറല്‍ മാനേജര്‍ മാഴ്‌സല്‍ ബ്രാന്‍ഡ്‌സ് അറിയിച്ചു. 

ബോക്‌സിങ് ഡേയിലാണ് ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയായത്. ലണ്ടനിലേക്ക് പോകാന്‍ പിഎസ്‌വി ഗാക്‌പോയ്ക്ക് നിര്‍ദേശം നല്‍കി. ലൂയിസ് ഡയസിനും ഡിയാഗോ ജോട്ടയ്ക്കും പരിക്കേറ്റതോടെ ലിവര്‍പൂളിന് മുന്നേറ്റ നിര ശക്തിപ്പെടുത്തേണ്ടതുണ്ട്. 

ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന് വേണ്ടി മൂന്ന് ഗോളുകളാണ് ഗാക്‌പോ നേടിയത്. നെതര്‍ലന്‍ഡ്‌സിന് വേണ്ടി 14 മത്സരങ്ങളാണ് ഗാക്‌പോ ഇതുവരെ കളിച്ചത്. നേടിയത് 6 ഗോളും. പിഎസ്‌വിക്ക് വേണ്ടി 106 മത്സരങ്ങളാണ് താരം കളിച്ചത്. 36 ഗോളുകളും നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com