5 വിക്കറ്റ് പിഴുത് സക്‌സേന; ഛത്തീസ്ഗഡിനെ 149 റണ്‍സിന് എറിഞ്ഞിട്ട് കേരളം

5 വിക്കറ്റ് പിഴുത് ജലജ് സക്‌സേന തിളങ്ങിയതോടെയാണ് ഛത്തീസ്ഗഡിന് പിടിച്ചുനില്‍ക്കാനാവാതെ വന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെ ചുരുട്ടിക്കെട്ടി കേരളം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഡ് 49.5 ഓവറില്‍ 149 റണ്‍സിന് ഓള്‍ഔട്ടായി. 5 വിക്കറ്റ് പിഴുത് ജലജ് സക്‌സേന തിളങ്ങിയതോടെയാണ് ഛത്തീസ്ഗഡിന് പിടിച്ചുനില്‍ക്കാനാവാതെ വന്നത്. 

സച്ചിന്‍ ബേബി, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സ് എടുത്ത ഹര്‍പ്രീത് സിങ് ഭാട്ടിയ ആണ് ഛത്തീസ്ഗഡ് നിരയിലെ ടോപ് സ്‌കോറര്‍. ഛത്തീസ്ഗഡിനെ ചുരുട്ടിക്കെട്ടിയതിന് പിന്നാലെ പി രാഹുലും രോഹന്‍ കുന്നുമ്മലുമാണ് കേരളത്തിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 

കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ഉയര്‍ത്തുകയാവും കേരളത്തിന്റെ ലക്ഷ്യം

ഛത്തീസ്ഗഡിന് മേല്‍ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ഉയര്‍ത്തുകയാവും കേരളത്തിന്റെ ലക്ഷ്യം. രഞ്ജി ട്രോഫി സീസണില്‍ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണ് ഇത്. ആദ്യ രണ്ട് കളിയില്‍ ഒരു ജയം ഒരു സമനില എന്നിങ്ങനെയാണ് കേരളത്തിന്റെ മത്സര ഫലങ്ങള്‍. 

ആദ്യ കളിയില്‍ ജാര്‍ഖണ്ഡിന് എതിരെ 85 റണ്‍സ് ജയത്തിലേക്കാണ് കേരളം എത്തിയത്. രാജസ്ഥാന് എതിരായ രണ്ടാമത്തെ കളി സമനിലയിലായി. നിലവില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 7 പോയിന്റാണ് കേരളത്തിനുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com