9 വിക്കറ്റ് നഷ്ടത്തില്‍ 148, പത്താം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ബാബര്‍ അസം; ഏഴാം സെഞ്ചുറിയും  

244 പന്തില്‍ നിന്ന് 119 റണ്‍സ് ആണ് ബാബര്‍ നേടിയത്. 11 ഫോറും രണ്ട് സിക്‌സും ബാബറിന്റെ ബാറ്റില്‍ നിന്ന് വന്നു
ശ്രീലങ്കക്കെതിരെ സെഞ്ചുറി നേടിയ ബാബര്‍ അസം/ഫോട്ടോ: എഎഫ്പി
ശ്രീലങ്കക്കെതിരെ സെഞ്ചുറി നേടിയ ബാബര്‍ അസം/ഫോട്ടോ: എഎഫ്പി

ഗാലെ: ഒരുവശത്ത് ബാറ്റിങ് നിര തകര്‍ന്നടിയുമ്പോഴും പിടിച്ചുനിന്ന് സെഞ്ചുറി പിന്നിട്ട് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ടെസ്റ്റ് കരിയറിലെ തന്റെ ഏഴാം സെഞ്ചുറിയാണ് ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ബാബര്‍ കുറിച്ചത്. 

244 പന്തില്‍ നിന്ന് 119 റണ്‍സ് ആണ് ബാബര്‍ നേടിയത്. 11 ഫോറും രണ്ട് സിക്‌സും ബാബറിന്റെ ബാറ്റില്‍ നിന്ന് വന്നു. വാലറ്റത്ത് 52 പന്തുകള്‍ നേരിട്ട് നസീം ഷാ ചെറുത്ത് നിന്നതോടെയാണ് ബാബറിന് സെഞ്ചുറിയിലേക്ക് എത്താനായത്. 148-9 എന്ന നിലയില്‍ നിന്നാണ് നസീം ഷായെ കൂട്ടുപിടിച്ച് ബാബര്‍ ടീം ടോട്ടല്‍ 218ലേക്ക് എത്തിച്ചത്. 

69 റണ്‍സ് ആണ് നസീം ഷായും ബാബറും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. അതില്‍ നസീം ഷാ എടുത്തത് 5 റണ്‍സ് മാത്രം. ബാബര്‍ അസം അല്ലാതെ മറ്റൊരു പാകിസ്ഥാന്‍ ബാറ്ററും 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. 

ശ്രീലങ്കക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ 34 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ മറ്റൊരു നാഴികക്കല്ലും ബാബര്‍ പിന്നിട്ടിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നേട്ടമാണ് ബാബര്‍ ഇവിടെ സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് ക്ലബിലെത്തുന്ന പാക് താരം എന്ന നേട്ടവും ബാബര്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com